തിരുവനന്തപുരം: ബാങ്ക് ദേശസാത്കരണത്തിന്റെ അമ്പത്തിരണ്ടാം വാർഷിക ദിനത്തിൽ, നവലിബറൽ സാമ്പത്തിക നയത്തിലേക്ക് ചുവടുമാറിപ്പോയ കോൺഗ്രസ് സമീപനത്തെ വിമർശിച്ച് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നെഹ്റു - ഇന്ദിര സാമ്പത്തിക നയങ്ങളിൽ നിന്ന് വ്യതിചലിച്ച് നവ ലിബറൽ സാമ്പത്തിക നയങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷകരമായി എന്നത് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടു. ആഗോള സാമ്പത്തിക തകർച്ചയുടെ ഫലമായി അമേരിക്കയിൽ പോലും സാമ്പത്തിക സംവിധാനം തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകരാതെ നിലനിന്നത് നെഹ്റു- ഇന്ദിര സാമ്പത്തികനയങ്ങളുടെ ഫലമാണ്. പിൽക്കാലത്ത് ഇതിൽ നിന്ന് പിറകോട്ട് പോയത് വിനയായെന്നും സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |