തിരൂരങ്ങാടി : ഇഴഞ്ഞു നീങ്ങുന്ന വാക്സിനേഷൻ വേഗത്തിലാക്കാൻകേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു.
വിവിധ അവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ചെമ്മാട് നടത്തിയ ധർണ്ണസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം . വാസുകാരയിൽ അദ്ധ്യക്ഷത വഹിച്ചു.
എം.ബി രാധാകൃഷ്ണൻ,അഷറഫ് തച്ചറപടിക്കൽ,പി.ടി ഹംസ,പി. ശ്രീജിത്ത്,പി രാജലക്ഷ്മി,വി.ബിജിത, സുനിതസലേഷ്,സജിത വിനോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |