പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ കുറുവ പഞ്ചായത്തിലെ പാങ്ങ് പടിഞ്ഞാറ്റു മുറി ഉൾപ്പെടുന്ന 14ാം വാർഡ് മാത്രം തിരുർ താലൂക്കിലും കാടാമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലും.
തൊട്ടടുത്തുള്ളവരെല്ലാം കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലും പെരിന്തൽമണ്ണ താലൂക്കിലുമാണ്.
കാടാമ്പുഴ പൊലീസ് സ്റ്റേഷൻ രൂപവത്കരിച്ച സമയത്താണ് കുറുവ വില്ലേജിലെ ഒരു വാർഡ് മാത്രം സ്റ്റേഷന്റെ പരിധിയിലായത്.
ഇതു മൂലം പ്രദേശവാസികൾക്കും ഉദ്യോഗസ്ഥർക്കും ഭൂമിശാസ്ത്രപരമായും വ്യത്യസ്ത താലൂക്കുകളിലായതിനാലും പ്രശ്നങ്ങൾ നിരവധിയാണ്. മറ്റുള്ളവർക്ക് താലൂക്ക് ഓഫീസിലേക്ക് 15 കിലോമീറ്റർ മാത്രം പോകേണ്ടി വരുമ്പോൾ പടിഞ്ഞാറ്റുംമുറിക്കാർക്ക് 30 ഓളം കിലോമീറ്റർ സഞ്ചരിച്ച് വേണം തിരൂർ താലൂക്ക് ഓഫീസിലെത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |