SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.20 AM IST

മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമായി 'സ്‌മാർട്ട് റിയലൈസേഷൻ'

tech

മാതാപിതാക്കള്‍ക്കും അദ്ധ്യാപകർക്കും സ്‌മാർട്ട് ഫോണിനെ സംബന്ധിച്ച അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ ആർ ട്രീ ഫൗണ്ടേഷന്‍റെ കീഴിൽ ഇഗ്നോ എം എസ് ഡബ്ല്യു വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിക്ക് മികച്ച പ്രതികരണം. നിലവിലെ സാഹചര്യത്തിൽ നമ്മുടെ കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ സ്‌മാർട്ട് ഫോണുകളുടെ പങ്ക് സുപ്രധാനമാണ്. സ്‌മാർട്ട് ഫോൺ ഉപയോഗം വർദ്ധിച്ചതോടെ കുട്ടികളിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളും വർദ്ധിച്ച് വരികയാണ്. മിക്ക മാതാപിതാക്കള്‍ക്കും സ്‌മാർട്ട് ഫോൺ ഉപയോഗം സംബന്ധിച്ച് വലിയ ധാരണയില്ലാത്തത്, കുട്ടികളില്‍ ഇവ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയുളവാക്കുന്നുണ്ട്.

ഇവിടെയാണ് സ്‌മാർട്ട് റിയലൈസേഷന്‍റെ ആവശ്യകത. ഞായറാഴ്‌ച വൈകുന്നേരം ആറരയ്‌ക്ക് നടന്ന സ്‌മാർട്ട് റിയലൈസേഷൻ എന്ന ഓൺലൈൻ ബോധവത്ക്കരണ പരിപാടിയിൽ കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ജി എച്ച് എസ് എസിലെ എസ് പി സി യൂണിറ്റിലെ അദ്ധ്യാപകരുo മാതാപിതാക്കളും ഉൾപ്പടെ 150ഓളം പേർ പങ്കെടുത്തു.


പതിനൊന്നു വർഷമായി സൈബർ ക്രൈം ബ്രാഞ്ചിൽ അനുഭവസമ്പത്തുള്ള എറണാകുളം റൂറൽ സൈബർ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ പി എം തൽഹത്ത് ആണ് 'സൈബർ അവയർനെസ് ' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചത്. സ്‌മാർട്ട് ഫോണിന്‍റെ സെക്യൂരിറ്റിയെ പറ്റിയും നമ്മുടെ കുട്ടികളെ സുരക്ഷിതരായി സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ എങ്ങനെ പ്രാപ്‌തരാക്കാം എന്നതിനെ പറ്റിയുമുള്ള അറിവ് അദ്ദേഹം പകർന്ന് നൽകി. കുട്ടികളിൽ അമിത സ്‌മാർട്ട് ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ട്രെയിനി അഞ്ചു ബി എസും സ്മാർട്ട് റിയലൈസേഷന്‍റെ പ്രാധാന്യത്തെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ഡയറക്ടറും അദ്ധ്യാപകനുമായ രാകേഷ് ചന്ദ്രനും സംസാരിച്ചു.

ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കണമെന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞില്ല എന്ന് പറയേണ്ട സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകുന്നതിലൂടെ ഒരു പരിധി വരെ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFESTYLE, TECH, SMART REALIZATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.