SignIn
Kerala Kaumudi Online
Monday, 27 September 2021 3.47 AM IST

മന്ത്രിയാണെങ്കിലും സമരത്തിലാണെന്ന് റിയാസ്

straight-line

​തിരുവനന്തപുരം.മന്ത്രിയെന്ന നിലയിൽ താൻ ദൈനംദിന സമരത്തിലാണെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് പറയുന്നു. ഈ സമരം ജനങ്ങൾക്കുവേണ്ടിയാണ്.ജനങ്ങളുടെ കാര്യങ്ങൾ വേഗം നടത്തണം.അതിനെന്താണോ തടസ്സം ...? ആ തടസ്സത്തിനെതിരെയാണ് മന്ത്രിയെന്ന നിലയിലുള്ള തന്റെ സമരമെന്ന് റിയാസ് വിശദീകരിച്ചു.നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾക്കെതിരെയാണ് സമരം. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്.

സമരസംഘടന എന്നതിൽ നിന്നും സന്നദ്ധ-സേവന സംഘടനയായി ഡി.വൈ.എഫ്.ഐ മാറിയോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.സമരമെന്നാൽ വഴിതടയലോ,അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരുകളുടെ പൊലീസുമായി ഉണ്ടാകുന്ന പ്രശ്നങ്ങളോ മാത്രമല്ല. ഒരു ഡി.വൈ.എഫ്.ഐക്കാരനെയും കമ്മ്യൂണിസ്റ്റുകാരനെയും സംബന്ധിച്ചിടത്തോളം ഏത് രംഗത്തും സമരമുണ്ടെന്ന് റിയാസ് പറഞ്ഞു.

കൊവിഡ് കാലത്ത് മാത്രമല്ല,ഡി.വൈ.എഫ്.ഐക്കാർ എന്നും നാടിന് ആശ്വാസമാണെന്ന് റിയാസ് പറഞ്ഞു.സ്വർണ്ണക്കടത്ത് ,ക്വട്ടേഷൻ തുടങ്ങിയ സംഭവങ്ങളിൽ ചില ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. എന്നാൽ ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവരായാലും വ്യക്തികളായാലും പുതിയ കാലത്ത് വന്നുപെട്ട ഒരുപാട് പ്രവണതകൾ ഉണ്ട്.ആ പ്രവണതകൾക്കെതിരെ സംഘടനകൾ പരിശധന നടത്തണം. വ്യക്തികൾ അതിനെതിരെ സ്വന്തം മനസിനകത്ത് പോരാട്ടങ്ങൾ നടത്തേണ്ടതും അനിവാര്യമായ കാര്യമാണെന്ന് റിയാസ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PWD MINISTER, MUHAMDH RIYAS, STRAIGHT LINE, KAUMUDI TV
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.