SignIn
Kerala Kaumudi Online
Friday, 19 April 2024 9.55 AM IST

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എളുപ്പത്തിൽ  മനസിലാക്കാം,  ഇക്കാര്യങ്ങൾ  ശ്രദ്ധിച്ചാൽ  മാത്രം  മതി

phone

പെഗാസസ് ഫോൺ ചോർത്തൽ ആണല്ലോ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാരുടേയോ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടേയോ ഫോണുകൾ മാത്രമല്ല ഏതൊരു സാധാരണക്കാരന്റെ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്താൻ ഇന്നത്തെ കാലത്ത് സാദ്ധ്യമാണ്. സ്പൈവെയറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടോ എന്ന് അറിയാൻ ചില പൊടികൈകളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടോ?

ഫോൺ ബാറ്ററി സാധാരണ ഉള്ളതിനേക്കാൾ വേഗത്തിൽ തീരുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ മാൽവെയറിന്റെ സാന്നിധ്യം ഉണ്ടാകാൻ സാദ്ധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനു വേണ്ടി ഈ മാൽവെയർ ചില കോഡുകൾ സൃഷ്ടിക്കുന്നതിനാലാണ് ഫോൺ ബാറ്ററി പെട്ടെന്ന് തീരുന്നത്.

നിങ്ങൾ ഡൗൺലോഡ് ചെയ്യാത്ത അപ്പുകൾ ഫോണിലുണ്ടോ?

നിങ്ങൾ ഡൗൺലോഡ് ചെയ്യാത്ത ഏതെങ്കിലും ആപ്പുകൾ നിങ്ങളുടെ ഫോണിൽ കണ്ടെത്തിയാൽ സൂക്ഷിക്കുക. ഇതു ചിലപ്പോൾ ഒരു ഹാക്കറിന്റെയോ വൈറസിന്റെയോ പണിയാകാം.

phone

ഫോൺ ഹാങ്ങ് ആകുന്നുണ്ടോ?

ഫോൺ ഇടയ്ക്കിടക്ക് ഹാങ്ങ് ആകുന്നുണ്ടെങ്കിലോ ആപ്പുകൾ തുറന്നു വരാൻ പതിവിലേറെ സമയം എടുക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഫോണിൽ വൈറസ് കയറികൂടിയിട്ടുണ്ടാകാം.

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ വർദ്ധനവ്

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ പതിവിലേറെ വർദ്ധനവ് കാണപ്പെട്ടാൽ മാൽവെയർ വൈറസ് നിങ്ങളുടെ ഫോണിന്റെ പിന്നണിയിൽ ഇരുന്ന് നിങ്ങൾ പോലും അറിയാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അർത്ഥം.

ആപ്പുകൾ ലോഡ് ആകാൻ സമയം എടുക്കുക, ക്രാഷ് ആകുക

ഫോൺ ചില സമയം വളരെ വിചിത്രമായി പെരുമാറും. ചില ആപ്പുകൾ ഓപ്പൺ ആകില്ല, ചിലപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ക്രാഷ് ആകും. ഇത് സ്മാർട്ട്ഫോണിൽ സംഭവിച്ചു കൂടാത്ത കാര്യം അല്ല. എന്നാൽ സ്ഥിരമായി ഇത്തരം പ്രവണതകൾ കണ്ടാൽ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

അനാവശ്യ പോപ്പ് അപ്പുകൾ

ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് നമ്മൾ ചിലപ്പോഴൊക്കെ നൽകുന്ന പെർമിഷൻ അനുസരിച്ചാണ് പോപ്പ് അപ്പുകൾ വരുന്നത്. എന്നാൽ ആഡ്‌വെയർ എന്ന ഒരുതരം വൈറസ് നമ്മുടെ ഫോണിൽ കയറികൂടിയിട്ടുണ്ടെങ്കിലും ഇത്തരം പോപ് അപ്പുകൾ വരാൻ സാദ്ധ്യതയുണ്ട്.

എടുക്കാത്ത ഫോട്ടോകൾ ഗാലറിയിൽ കണ്ടാൽ

നമ്മൾ എടുക്കാത്ത ഫോട്ടോകൾ ഗാലറിയിൽ കാണപ്പെട്ടാലും സൂക്ഷിക്കണം. ചില മാൽവെയറുകൾ ഫോട്ടോസും വീഡിയോകളും മറ്റ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാറുണ്ട്.

ഫ്ളാഷ് ലൈറ്റ് ഓൺ ആകുന്നത്

ഫ്ളാഷ് ലൈറ്റ് ചിലപ്പോഴൊക്കെ തനിയെ ഓൺ ആകുന്നത് ഫോൺ തകരാറ് കൊണ്ട് തന്നെ ആകണമെന്നില്ല. പുറത്തു നിന്ന് ഒരാൾ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫ്ളാഷ് ലൈറ്റ് കത്തികിടക്കാറുണ്ട്.

ഫോൺ ഒരുപാട് ചൂടാകുന്നു

സ്മാർട്ട് ഫോൺ ചൂടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ അതു വരെയുള്ളതിനേക്കാളും കൂടുതൽ ചൂട് ഫോണിൽ അനുഭവപ്പെട്ടാൽ അത് ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SMARTPHONE, HACKERS, TIPS, MALWARE, SPYWARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.