SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 PM IST

കാതോലിക്കാബാവയ്ക്ക് ആദ്യസ്മാരക മന്ദിരം കുന്നംകുളം ബഥനി സ്‌കൂളിൽ

school-
ബദനി സ്കൂൾ ഹയർസെക്കൻഡറി ബ്ലോക്കിന് ബാവയുടെ പേര് നൽകിയപ്പോൾ

കുന്നംകുളം: കുന്നംകുളത്തു ജനിച്ച്‌വളർന്ന് നാടിന്റെ അഭിമാനമായി മാറിയ കാലംചെയ്ത പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് ആദ്യസ്മാരകം സ്വന്തം നാട്ടിൽ. കുന്നംകുളം ഇംഗ്ലീഷ് മീഡിയം ബഥനി സ്‌കൂളിന്റെ വിശുദ്ധ ദേവാലയത്തിലാണ് പരിശുദ്ധ ബാവ തിരുമേനി ഒരു അൾത്താര ബാലനായി ആദ്ധ്യാത്മിക ജീവിതം ആരംഭിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു നാന്ദി കുറിച്ചത്. ഇന്ന് ഹയർ സെക്കൻഡറി സ്‌കൂളായി 3000ൽ അധികം വിദ്യാർത്ഥികൾ പഠിയ്ക്കുന്ന പ്രദേശത്തെ പ്രമുഖ വിദ്യാലയമാണ് ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്‌കൂൾ. ഈ സ്‌കൂളിലെ ഹയർ സെക്കണ്ടറി ബ്ലോക്ക് ഇനി പരിശുദ്ധ ബാവാ തിരുമേനിയുടെ സ്മരണാർത്ഥം മോറോൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ മെമ്മോറിയൽ ബ്ലോക്കായി അറിയപ്പെടുമെന്ന് ബഥനി ആശ്രമ സുപ്പീരിയർ റവ. ഫാ സഖറിയ ഒ.ഐ.സി ഓൺലൈനിൽ ബഥനി സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അനുസ്മരണ ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഒ.ഐ.സി, ബഥനി സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രതിനിധികൾ പരിശുദ്ധ പിതാവിന് അശ്രുപൂജ അർപ്പിക്കുകയും, ഫാ. സഖറിയാ ഒ.ഐ.സി, ഫാ. സോളമൻ ഒ.ഐ.സി, ഫാ. മത്തായി ഒ.ഐ.സി, ബ്ലൂമിങ് ബഡ്‌സ് ബഥന്യ സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷേബ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.