തൃശൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് വ്യക്തമാക്കി. ക്രമക്കേട് നടത്തിയവരെയും കൂട്ടുനിന്നവരെയും പാർട്ടി സംരക്ഷിക്കില്ല. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ചരിത്രം അഴിമതിക്കാരെ സംരക്ഷിച്ചതാണ്. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |