SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 AM IST

പണിയെടുക്കാൻ യന്ത്രങ്ങൾ,​ വിളവെടുക്കാൻ കർഷകർ

mechine

 യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി

കൊല്ലം: യന്ത്രവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (സ്മാം) ആരംഭിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി നൽകി യന്ത്രവത്കരണം പ്രൊത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവിധ കാർഷികയന്ത്രങ്ങളും വിള സംസ്കരണത്തിനുള്ള വിവിധയിനം ഡയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയും പദ്ധതിയിലൂടെ ലഭ്യമാകും.

കൃഷിവകുപ്പ് ഓഫീസിൽ നിന്ന് ഭൗതിക പരിശോധന നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. രജിസ്റ്റർ ചെയ്യുന്ന ക്രമത്തിലായിരിക്കും പദ്ധതിയിലുൾപ്പെടുത്തുക. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന തരത്തിലുള്ള ക്രമീകരണമായതിനാൽ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്ന പ്രത്യേകതയുമുണ്ട്.

പ്രത്യേകതകൾ

1. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് മുൻഗണന

2. വ്യക്തിഗത ഗുണഭോക്താക്കൾക്ക് നിബന്ധനകളോടെ 40- 60 ശതമാനം സബ്സിഡി

3. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് എട്ടുലക്ഷം രൂപ

4. കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്സിഡി

5. https://arrimachinery.nic.in/index എന്ന വെബ് സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യാം

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്

2. ബാങ്ക് പാസ് ബുക്ക്
3. പാസ്പോർട്ട് സൈസ് ഫോട്ടോ

4. ഭൂനികുതി അടച്ച രസീത്

5. ജാതി സർട്ടിഫിക്കറ്റ് (പട്ടിക വിഭാഗക്കാർക്ക് )

കൂടുതൽ വിവരങ്ങൾക്ക്

1. കൃഷി അസി. എക്സി. എൻജിനീയറുടെ കാര്യാലയം

2. തൊട്ടടുത്തുള്ള കൃഷിഭവൻ

3. ഫോൺ: 8848877858, 8078934739, 9383470241

''

കാർഷിക മേഖലയിൽ യന്ത്രവത്കരണം നടപ്പാക്കി കുറഞ്ഞ ചെലവിൽ കൃഷി നടത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ കർഷകരെയും ഗുണഭോക്താക്കളാക്കുകയാണ് ലക്ഷ്യം.

പി.എസ്. പ്രഭാദേവി,

അസി. എക്സി. എൻജിനിയർ, കൃഷിവകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.