ഇംഫാൽ: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കോൺഗ്രസിനെ വെട്ടിലാക്കി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഗോവിന്ദാസ് കൊന്തൗജവും എട്ട് കോൺഗ്രസ് എം.എൽ.എമാരും രാജിവച്ചു. ഇവർ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിലാണ് ഗോവിന്ദാസ് കൊന്തൗജം മണിപ്പൂർ കോൺഗ്രസ് അദ്ധ്യക്ഷനായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി തകൃതിയാക്കിയിരുന്നു.
മണിപ്പൂരിൽ ഭരണത്തിലുള്ള ബി.ജെ.പിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പാർട്ടികളെ കൂടെച്ചേർത്താണ് ഭരണത്തിലേറിയത്. 2017ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |