ആലപ്പുഴ: ബലിപ്പെരുന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ വീടുകളിലും പള്ളികളിലും പൂർത്തിയായി. പള്ളികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു 40 പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇന്ന് രാവിലെ നടക്കുന്ന പെരുന്നാൾ നിസ്കാരവും തുടർന്ന് നടക്കുന്ന ബലികർമ്മവുമാണ് ബലിപ്പെരുന്നാളിന്റെ പ്രധാന കർമ്മങ്ങൾ. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലിയിലുടനീളം ഭക്ഷ്യകിറ്റ് വിതരണം, കൊവിഡ് സാമഗ്രികളുടെ വിതരണം, ആരോഗ്യപ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ വിവിധ ചടങ്ങുകൾ നടങ്ങും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ദുരിതാശ്വാസ നിധി ശേഖരണം വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |