SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.34 AM IST

ഒന്നും മറയ്ക്കാത്ത ഫുട്ബാൾ ജേഴ്സിയുമായി ഇംഗ്ലണ്ട്  ക്ലബ്,  പിന്നിലുള്ളത്  വലിയൊരു  ലക്ഷ്യം

bedale-fc

ലണ്ടൻ: പുത്തൻ ആശയങ്ങൾ ജേഴ്സിയിൽ പ്രകടിപ്പിക്കുന്നതിൽ പേരുകേട്ട ഇംഗ്ളണ്ടിലെ ബെദെയ്ൽ എഫ് സി തങ്ങളുടെ ഈ വർഷത്തെ ഫുട്ബാൾ കിറ്റ് പുറത്തിറക്കി. ഒന്നും മറയ്ക്കാതെ ഉള്ളിലുള്ളതെല്ലാം കാണാൻ സാധിക്കുന്ന രീതിയിലാണ് ഈ കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറിനെതിരെയുള്ള പ്രചരണാർ‌ത്ഥമാണ് ഈ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ടീം സ്പോൺസർമാർ അറിയിച്ചു.

പരിശോധിക്കാൻ മറക്കരുത് എന്ന പരസ്യവാചകവുമായി പുറത്തിറങ്ങുന്ന ഓരോ കിറ്റിന്റെയും വിൽപനയിൽ നിന്നും അഞ്ച് യൂറോ പ്രോസ്റ്റേറ്റ് കാൻസറിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് ക്ലബ് അധികൃതർ പറഞ്ഞു.

കളിക്കാരുടെ ജേഴ്സിയിൽ നൂതന ആശയങ്ങൾ പ്രകടിപ്പിക്കുന്നത് ബെദെയ്ൽ എഫ് സിയുടെ പതിവാണ്. സോസേജ് നിർമാതാക്കളായ സ്പോൺസർമാരുടെ പരസ്യത്തിനായി ഹാംബർഗർ, ഹോട്ട് ഡോഗ് മുതലായ സോസേജുകൾ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വർഷത്തെ അവരുടെ ജെഴ്സി രൂപകല്പന ചെയ്തത്. എക്കാലത്തെയും മോശം ഫുട്ബാൾ ജേഴ്സികളിൽ ഒന്നായി അന്താരാഷ്ട്ര മാദ്ധ്യമമായ ദ് മിറർ ആ കിറ്റിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PROSTATE CANCER, FOOTBALL, BEDALE FC, FOOTBALL KIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.