SignIn
Kerala Kaumudi Online
Saturday, 20 April 2024 12.42 PM IST

മൂത്രതടസത്തിനുള്ള എൻഡോസ്കോപിക് സർജറി

endoscopy

പുരുഷന്മാരിൽ മൂത്രതടസത്തിന്റെ കാരണങ്ങൾ പ്രോസ്റ്റേറ്റ് അസുഖങ്ങളായ വീക്കം, കാൻസർ, പഴുപ്പ്, മൂത്രനാളത്തിലെ സ്ട്രിക്‌ചർ, മൂത്രക്കല്ലുകൾ, മൂത്രവ്യവസ്ഥയിലെ ക്ഷതങ്ങൾ, നാഡിവ്യവസ്ഥയിലെ രോഗങ്ങൾ മുതലായവയാണ്.

മൂത്രം കൂടുതൽ തവണ പോവുക, മുറിഞ്ഞ് പോവുക, മൂത്രം മൊത്തം ഒഴിഞ്ഞുപോകാതെ വരിക, മൂത്രം തീരെ പോകാതെ കെട്ടിനിൽക്കുക, മൂത്രത്തിൽ കൂടി രക്തം പ്രവഹിക്കുക, മൂത്രത്തിൽ ഇടവിട്ടുള്ള പഴുപ്പ്, മൂത്രം കെട്ടിനിന്ന് കവിഞ്ഞ് ഒഴുകുക മുതലായവയാണ് മൂത്രതടസത്തിന്റെ ലക്ഷണങ്ങൾ.

മൂത്രനാളത്തിലെ സ്ട്രിക്‌ചർ അസുഖം സാധാരണയായി ഗോണോകോക്കൽ അണുരോഗബാധ, അപകടം കാരണമുള്ള ക്ഷതം, മൂത്രനാളത്തിൽ കൂടിയുള്ള എൻഡോസ്കോപി മുതലായവ വഴി ഉണ്ടാകുന്നു. യുറിത്രൽ കാലിബറേഷൻ, എൻഡോസ്കോപി വഴിയുള്ള ചികിത്സ, തുറന്നുള്ള യുറിത്രോപ്ളാസ്റ്റി ഇവയാണ് ചികിത്സാമാർഗങ്ങൾ.

പ്രോസ്റ്റേറ്റ് അസുഖങ്ങളായ പ്രോസ്റ്റേറ്റ് വീക്കം, പഴുപ്പ് മുതലായവ മൂലമുള്ള മൂത്രതടസത്തിനുള്ള ഗോൾഡ് സ്റ്റാൻഡേർഡ് ചികിത്സ ടി.യു.ആർ.പി ആണ്.

ഇലക്ട്രോഡ് ഉപയോഗിച്ച് എൻഡോസ്കോപ് വഴി പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യുന്ന രീതിയാണ് ഇത്.

ടി.യു.ഐ.പി ആണ് മറ്റൊരു ചികിത്സാമാർഗം. ചെറിയ പ്രോസ്റ്റേറ്റ് വീക്കം ഈ സങ്കേതം വഴി ചികിത്സിക്കാം. വളരെ ചുരുക്കം സമയത്തിനുള്ള രക്തനഷ്ടം ഒട്ടും ഇല്ലാതെ ചികിത്സിക്കാം എന്നതാണ് ഇതിന്റെ ആകർഷണീയത.

ട്രാൻസ് യുറിത്രൽ വേപ്പറൈസേഷൻ പ്രോസ്റ്റേറ്റ് മറ്റൊരു ചികിത്സാരീതിയാണ്. ലേസർ ചികിത്സയാണ് മറ്റൊരു രീതി. കെ.ടി.പി, ഹോൾമിയം, തൂളിയം മുതലായ ലേസറുകൾ ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം രക്തനഷ്ടം ഒട്ടും കൂടാതെ നീക്കം ചെയ്യാൻ ഹോൾമിയം, തൂളിയം ലേസറുകൾക്കു സാധിക്കും. ആന്റി കൊയാഗുലന്റുകൾ, ആന്റി പ്ളേറ്റ്ലെറ്റുകൾ മുതലായവയുടെ ഉപയോഗം നിറുത്താതെ തന്നെ പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യാൻ സാധിക്കും എന്നതാണ് ലേസർ ചികിത്സയുടെ ആകർഷണീയത.

മൂത്രക്കല്ലുകൾ എൻഡോസ്കോപ് വഴി പൊടിച്ചു നീക്കം ചെയ്യാൻ സാധിക്കും.

മൂത്രാശയ കാൻസറുകൾ അപൂർവമായി മൂത്രതടസം ഉണ്ടാക്കാറുണ്ട്. ആരംഭ ദിശയിലുള്ള മൂത്രാശയ കാൻസറുകൾ എൻഡോസ്കോപ് വഴി നീക്കം ചെയ്യാം.

പ്രോസ്റ്റേറ്റ് കാൻസർ ആരംഭദിശയിലുള്ളത് റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി വഴി നീക്കം ചെയ്യാം. ലാപ്രോസ്കോപി, റൊബോട്ടിക്സ് വഴി ഇത്തരം ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും.

പ്രോസ്റ്റേറ്റ് കാൻസർ പുരോഗമിച്ച അവസ്ഥയിൽ ഉണ്ടാക്കുന്ന മൂത്രതടസം ടി.യു.ആർ.പി വഴി രോഗിക്ക് ആശ്വാസം കൊടുക്കാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, ENDOSCOPY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.