SignIn
Kerala Kaumudi Online
Friday, 19 April 2024 5.34 PM IST

വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ട, ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം

ak-saseendran

ന്യൂഡൽഹി: ഫോൺവിളി വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം. എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പിസി ചാക്കോ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടന്നാണ് പാർട്ടി നിർദേശം. കുണ്ടറയിലെ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പിസി ചാക്കോ ശരദ് പവാറുമായി ചർച്ച നടത്തിയത്.

കുണ്ടറയിൽ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വയ്ക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് നേരത്തെ പിസി ചാക്കോ പറഞ്ഞിരുന്നു. കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും, കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK SASEENDRAN, NCP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.