SignIn
Kerala Kaumudi Online
Thursday, 25 April 2024 11.03 AM IST

പുതിയ കാറ്റഗറിയായി: 5 ഇടങ്ങൾ എയിൽ, 8 ഇടങ്ങൾ ഡിയിൽ

covid

കോട്ടയം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ മേഖലകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവായി. 28ന് വീണ്ടും കാറ്റഗറികൾ പുനർനിർണയിക്കും.

 കാറ്റഗറി എ ( ടി. പി. ആർ 5 ശതമാനത്തിൽ താഴെ)

വെളിയന്നൂർ (2.21), വെച്ചൂർ (2.45), കല്ലറ (3.33), കടപ്ലാമറ്റം (3.81),വൈക്കം (4.85)

 എ കാറ്റഗറി മേഖലകളിൽ അനുവദനീയമായത്

1. എല്ലാ പൊതു ഓഫീസുകളും മുഴുവൻ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

2. ബാങ്കുകൾക്ക് അഞ്ചു ദിവസം ഇടപാടുകൾ നടത്താം.

3. ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്ക് പ്രവേശനം അനുവദിക്കാം.

4. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ വൈകുന്നേരം എട്ടു വരെ.

5.ടാക്‌സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്.

6.ബാറുകളിലും ബിവറേജ് ഔട്ട്‌ലെറ്റുകളിലും പാഴ്‌സൽ സർവീസ് മാത്രം .

7. ഔട്ട് ഡോർ സ്‌പോർട്‌സ് /ഗെയിമുകളും പ്രഭാത, സായാഹ്ന സവാരികളുമാവാം.

8. ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവയിൽ 20 പേർക്ക് പ്രവേശനം.

9. വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ നിബന്ധനകളോടെ തുറക്കാം.

10.ഹോട്ടലുകൾ പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ .

11. ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തിങ്കൾ മുതൽ വെള്ളി വരെ


 കാറ്റഗറി ബി ( 5നും 10 നും ഇടയിൽ)

എലിക്കുളം (5.2), മീനച്ചിൽ (5.23), മീനടം (5.26), തലയാഴം (5.34), കൂട്ടിക്കൽ (5.45), തിടനാട് (5.66),

കാഞ്ഞിരപ്പള്ളി (5.67), തലപ്പലം (5.77), കാണക്കാരി (6.15), വെള്ളാവൂർ (6.55), മൂന്നിലവ് (6.67), രാമപുരം (6.88), കടനാട് (7.05), അകലക്കുന്നം (7.15), മുത്തോലി (7.16), അയർക്കുന്നം (7.17), വാഴൂർ (7.34), മുണ്ടക്കയം (8.54), ചിറക്കടവ് (8.61), ഞീഴൂർ (8.62), കോരുത്തോട് (8.81), പാലാ (8.84), പാറത്തോട് (8.93), ഭരണങ്ങാനം (9.02), കിടങ്ങൂർ (9.1), തലനാട് (9.27), മാടപ്പള്ളി (9.3), കോട്ടയം (9.38), ഉദയനാപുരം (9.6), പൂഞ്ഞാർ തെക്കേക്കര (9.63), മുളക്കുളം (9.64), വാഴപ്പള്ളി (9.75), ടിവി പുരം (9.76),

വെള്ളൂർ (9.84), മണർകാട് (9.93), പനച്ചിക്കാട് (9.96).


 ബി കാറ്റഗറി മേഖലകളിൽ അനുവദനീയമായത്
1.എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിക്കാം.

2. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ.

3.ഇലക്ട്രോണിക്സ് വിൽപ്പനയും റിപ്പയറിംഗും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ.

4. മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ.

5.ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസം സാധാരണപോലെ പ്രവർത്തിക്കാം.

6. ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്.

7.ആരാധനാലയങ്ങളിൽ 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.

8. സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.

9.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്‌സൽ സർവീസ് മാത്രം .

10. ഔട്ട് ഡോർ സ്‌പോർട്‌സ് /ഗെയിമുകളും പ്രഭാത, സായാഹ്ന സവാരികളും അനുവദനീയം.

11. ജിംനേഷ്യം, ഇൻഡോർ ഗെയിംസ് എന്നിവയിൽ ഒരു സമയം പരമാവധി 20 പേർക്ക് പ്രവേശനം

12. വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങൾ നിബന്ധനയോടെ തുറന്ന് പ്രവർത്തിക്കാം.

13.ഹോട്ടലുകൾ പാഴ്‌സൽ സർവീസിനും ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ രാത്രി 9.30 വരെ

14. ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മുടിവെട്ടുന്നതിന് പ്രവർത്തിക്കാം.


 കാറ്റഗറി സി ( 10 നും15നും ഇടയിൽ)
ചങ്ങനാശേരി (10.01), കുറവിലങ്ങാട് (10.2), അയ്മനം (10.23), പുതുപ്പള്ളി (10.26), കറുകച്ചാൽ (10.29),

മറവന്തുരുത്ത് (10.3), പൂഞ്ഞാർ (10.4), തീക്കോയി (10.71), അതിരമ്പുഴ (10.81), നെടുംകുന്നം (10.82),

തലയോലപ്പറമ്പ് (10.85), മേലുകാവ് (10.91), കുമരകം (11.75) വാകത്താനം(11.83), തിരുവാർപ്പ് (11.9),

പാമ്പാടി (11.91), മാഞ്ഞൂർ (11.95), ഏറ്റുമാനൂർ (12.03), കൊഴുവനാൽ (12.15), ആർപ്പൂക്കര (12.21),

ഉഴവൂർ (13.17), നീണ്ടൂർ (13.67), കടുത്തുരുത്തി (13.67), തൃക്കൊടിത്താനം (14.08), കങ്ങഴ (14.29),

മരങ്ങാട്ടുപിള്ളി (14.53), കരൂർ (14.64), പള്ളിക്കത്തോട് (14.7),


 സി കാറ്റഗറി മേഖലകളിൽ അനുവദനീയമായത്

1. എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ വച്ച് റൊട്ടേഷൻ അടിസ്ഥാനത്തിൽ.

2. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ എഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

3. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസം സാധാരണപോലെ പ്രവർത്തിക്കാം.

4.ഇലക്ട്രോണിക്സ് വിൽപ്പന, റിപ്പയറിംഗ് സ്ഥാപനങ്ങൾ, വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്‌റ്റയിൽസ്, ജ്വല്ലറികൾ, ചെരിപ്പു കടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

5.കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെന്ററുകൾക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

6.ഹോട്ടലുകൾ പാഴ്‌സൽ സർവീസിനും ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ


 കാറ്റഗറി ഡി (15ശതമാനത്തിനു മുകളിൽ)
ചെമ്പ് (15.05),എരുമേലി (15.96),വിജയപുരം (16.19), പായിപ്പാട് (16.22),കുറിച്ചി (16.47),കൂരോപ്പട (16.54),ഈരാറ്റുപേട്ട (16.76), മണിമല (17.79).


 ഡി കാറ്റഗറി മേഖലയിൽ അനുവദനീയമായത്
1. അവശ്യ സേവനങ്ങളിൽ പെട്ട കേന്ദ്ര, സംസ്ഥാന, സ്വയംഭരണ സ്ഥാപനങ്ങൾ , പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം.

2. അവശ്യ സേവനങ്ങളിൽ പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വിൽപ്പന ശാലകൾ, പഴം പച്ചക്കറി കടകൾ, പാൽ ഉത്പാദന വിതരണ കേന്ദ്രങ്ങൾ, കള്ളു ഷാപ്പുകൾ, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം.

4. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ സാധാരണ പോലെ അഞ്ചു ദിവസം പ്രവർത്തിക്കാം.

5.ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.

6.ദീർഘദൂര ബസ് സർവീസുകൾ, ചരക്കു വാഹനങ്ങൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങൾ നിയന്ത്രിതമായി അനുവദിക്കും.

7.രോഗികൾ അവരുടെ സഹായികൾ, വാക്‌സിനേഷന് പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം.

8. പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

9. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൈറ്റ് എൻജിനീയർമാർ/ സൂപ്പർവൈസർമാർ എന്നിവർക്ക് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.