മൂവാറ്റുപുഴ: ആർ.ടി.ഒ സേവനങ്ങൾക്കായി ഫെസിലിറ്റേഷൻ സെന്റർ നടത്താൻ ആട്ടോ കൺസൾട്ടന്റുമാർക്ക് അനുമതി നൽകണമെന്ന് എ.കെ.എ.സി.ഡബ്ല്യു.എ (സി.ഐ.ടി.യു ) ആവശ്യപ്പെട്ടു. വർഷങ്ങളായി വാഹന ഉടമകളുടെ പ്രതിനിധികളായി നിയമപരമായ ഒാതറൈസേഷൻ നൽകി വിവിധ സേവനങ്ങൾ നൽകി വരുന്നവരാണ് ആട്ടോകൺസൾട്ടുമെന്റുമാർ. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് വാഹന ഉടമകൾക്ക് താല്പര്യം ഇല്ലാത്തതിനാൽ പരിചയ സമ്പന്നരായ ആട്ടോ കൺസൾട്ടന്റുമാരെ ഇൗ സേവനം ഏല്പിക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചേർന്ന് തയ്യാറാക്കിയ നിവേദനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയതായി അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ.എം.യൂസഫ്, മധുസൂധൻനായർ, കെ.എൻ.ഗോപിനാഥൻ, കെ.എ. നസീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |