Kerala Kaumudi Online
Monday, 27 May 2019 5.33 PM IST

ചൈനയുടെ വൻ ചതി

edit-

അ​ടു​ത്ത​കാ​ല​ത്ത് ​ഇ​ന്ത്യ​ ​ഏ​റ്ര​വും​ ​അ​ധി​കം​ ​ന​യ​ത​ന്ത്ര​ ​ഊ​ർ​ജ്ജം​ ​ചെ​ല​വാ​ക്കി​യ​ത് ​മ​സൂ​ദ് ​അ​സ്‌​ഹ​ർ​ ​എ​ന്ന​ ​കൊ​ടും​ഭീ​ക​ര​നെ​ ​യു.​എ​ന്നി​ന്റെ​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​ ​പെ​ടു​ത്താ​നാ​ണ്.​ 2017​ ​ലെ​ ​ബ്രി​ക്‌​സ് ​ഉ​ച്ച​കോ​ടി​യി​ലും​ 2018​ ​ലെ​ ​മോ​ദി​ ​-​ ​ഷി​ ​ജി​ൻ​ ​പി​ങ് ​വൂ​ഹാ​ൻ​ ​സ​മ്മേ​ള​ന​ത്തി​ലും​ ​ഇ​ക്ക​ഴി​ഞ്ഞ​ ​റ​ഷ്യ​ ​-​ ​ചൈ​ന​-​ ​ഇ​ന്ത്യ​ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ലും​ ​ഇ​ക്കാ​ര്യം​ ​ശ​ക്ത​മാ​യി​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​പു​ൽ​വാ​മ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ ​ശേ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​എ​ല്ലാ​ ​ന​യ​ത​ന്ത്ര​ ​ശേ​ഷി​യും​ ​ഉ​പ​യോ​ഗി​ച്ചി​ട്ടും​ ​അ​സ്‌​ഹ​ർ​ ​മ​സൂ​ദി​നെ​തി​രെ​യു​ള്ള​ ​ന​ട​പ​ടി​യെ​ ​ചൈ​ന​ ​തു​ര​ങ്കം​ ​വ​യ്‌​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​ത്.​ ​ഇ​ത് ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​ചൈ​ന​ ​മ​സൂ​ദി​ന് ​ഗു​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ത്.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ഇ​ന്ത്യ​യെ​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ക​യാ​ണ് ​ചൈ​ന.​ ​എ​ന്താ​ണ് ​ഈ​ ​ന​യ​ത്തി​ന്റെ​ ​കാ​ര​ണ​ങ്ങ​ൾ​ ​?​


പാ​കിസ്ഥാ​ൻ​ ​ചൈ​ന​യു​ടെ അ​ടു​ത്ത​ ​സു​ഹൃ​ത്ത്


ഇ​ന്ന് ​ലോ​ക​ത്ത് ​ചൈ​ന​യു​ടെ​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​ണ് ​പാകിസ്ഥാ​ൻ.​ ​'​ ​തേ​നി​നേ​ക്കാ​ൾ​ ​മ​ധു​ര​വും​ ​സ​മു​ദ്ര​ത്തേ​ക്കാ​ൾ​ ​ആ​ഴ​വും​ ​പ​ർ​വ​ത​നി​ര​ക​ളേ​ക്കാ​ൾ​ ​ഉ​യ​ര​വു​മു​ള്ള​ ​ബ​ന്ധം​ ​'​ ​എ​ന്നാ​ണ് ​പാ​ക് ​-​ ​ചൈ​നാ​ ​ബ​ന്ധ​ത്തെ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​ഈ​ ​ബന്ധത്തി​ന് ​പ്രാ​ദേ​ശി​ക​വും​ ​ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള​തു​മാ​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​അ​മേ​രി​ക്ക​യെ​ ​ധി​ക്ക​രി​ച്ചു​ ​പോ​ലും​ ​ചൈ​ന​ ​പ​റ​യു​ന്ന​താ​ണ് ​പാകിസ്ഥാ​ൻ കേ​ൾ​ക്കു​ന്ന​ത്.​ ​ചൈ​ന​യു​ടെ​ ​സ്വ​പ്‌​ന​പ​ദ്ധ​തി​യാ​യ​ ​ബെ​ൽ​റ്റ് ​ആ​ൻ​ഡ് ​റോ​ഡ് ​പ​ദ്ധ​തി​യി​ലെ​ ​പ്ര​ധാ​ന​ ​പ​ങ്കാ​ളി​യാ​ണ് ​പാകിസ്ഥാ​ൻ. .​ ​ഈ​ ​പ​ദ്ധ​തി​ ​പോ​കു​ന്ന​ത് ​പാ​ക് ​അ​ധി​നി​വേ​ശ​ ​കാ​ശ്‌​മീ​രി​ലൂ​ടെ​യാ​ണ്.​ ​ഇ​ന്ത്യ​യു​ടെ​ ​എ​തി​ർ​പ്പു​ക​ൾ​ക്ക് ​യാ​തൊ​രു​ ​വി​ല​യും​ ​ചൈ​ന​ ​ക​ൽ​പ്പി​ക്കു​ന്നി​ല്ല.​ ​കൂ​ടാ​തെ​ ​ചൈ​ന​യു​ടെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​സൈ​നി​ക​ ​പ​ങ്കാ​ളി​ ​കൂ​ടി​യാ​ണ് ​പാകിസ്ഥാ​ൻ. പാകിസ്ഥാ​നെ​ ​ആ​ണ​വ​ശ​ക്തി​യാ​ക്കി​യ​തി​ൽ​ ​പ്ര​ധാ​നി​യാ​ണ് ​ചൈ​ന.​ ​ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ​ ​ത​ന്നെ​ ​പാ​കി​സ്ഥാ​ന്റെ​ ​സ​മ്മ​ത​മി​ല്ലാ​തെ​ ​മ​സൂ​ദി​നെ​തി​രെ​ ​ഒ​രു​ ​ന​ട​പ​ടി​യും​ ​ചൈ​ന​ ​എ​ടു​ക്കി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​പാ​കിസ്ഥാ​നും​ ​ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​യോ​ജി​പ്പി​ലെ​ത്തി​യാ​ൽ​ ​മാ​ത്ര​മേ​ ​മ​സൂ​ദി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ന​യം​മാ​റ്റം​ ​ഉ​ണ്ടാ​വൂ​ ​എ​ന്ന് ​വീ​റ്റോ​ ​പ്ര​യോ​ഗി​ച്ച​തി​ന് ​ശേ​ഷം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.


ഇ​ന്ത്യ​ ​പൊ​തു​ശ​ത്രു


ശ​ത്രു​വി​ന്റെ​ ​ശ​ത്രു​ ​മി​ത്രം​ ​എ​ന്ന​ത് ​കൗ​ടി​ല്യ​ൻ​ ​സി​ദ്ധാ​ന്ത​മാ​ണ്.​ ​ചൈ​ന​യ്‌​ക്കും​ ​പാ​കിസ്ഥാ​നും​ ​ഇ​ന്ത്യ​ ​പൊ​തു​ശ​ത്രു​വാ​ണ്.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും​ ​ഇ​ന്ത്യ​ ​പ​ട​വെ​ട്ടി​യി​ട്ടു​ണ്ട്.​ ​അ​തി​ർ​ത്തി​ ​ത​ർ​ക്ക​ങ്ങ​ളും​ ​സം​ഘ​ർ​ഷ​വും​ ​നി​ത്യ​സം​ഭ​വ​ങ്ങ​ളാ​ണ്.​ ​ഇ​ന്ത്യ​യു​ടെ​ ​ചി​ല​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​ഇ​വ​ർ​ ​പ​ര​സ്‌​പ​രം​ ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യെ​ ​വ​ല​യം​ ​വ​യ്‌​ക്കു​ന്ന​ ​ചൈ​ന​യു​ടെ​ ​മു​ത്തു​മാ​ല​ ​ത​ന്ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ക​ണ്ണി​യാ​ണ് ​പാ​കിസ്ഥാ​ൻ.​ ​അ​ഫ്‌​ഗാ​നി​സ്ഥാ​നെ​ ​ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ത​ന്ത്ര​പ​ര​മാ​യ​ ​സ​മ്പാ​ദ്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​വേ​ണ്ടു​ന്ന​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​പാ​കിസ്ഥാ​ന് ​ചൈ​ന​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ചൈ​ന​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ത​ള്ളി​പ്പ​റ​യു​മ്പോ​ഴും​ ​ഇ​ന്ത്യ​യ്‌​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​പാ​കിസ്ഥാ​ന്റെ​ ​കൈ​യൊ​പ്പ് ​പ​തി​ഞ്ഞ​ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​ ​ത​ള്ളി​പ്പ​റ​യാ​ൻ​ ​ചൈ​ന​ ​ത​യാ​റ​ല്ല.


അ​ടി​സ്ഥാ​ന​ ​കാ​ര​ണം


ലോ​ക​ത്തെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ശ​ക്തി​യാ​കാ​ൻ​ ​വെ​മ്പ​ൽ​ ​കൊ​ള്ളു​ന്ന​ ​രാ​ജ്യ​മാ​ണ് ​ചൈ​ന.​ ​ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഈ​ ​സ്വ​പ്‌​ന​സാ​ക്ഷാ​ത്‌​കാ​ര​ത്തി​നു​ള്ള​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ത​ട​സ​മാ​ണ് ​ഇ​ന്ത്യ.​ ​ഇ​ന്ത്യ​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​സൈ​നി​ക​ ​സ​ഹ​ക​ര​ണം​ ​അ​ട​ക്ക​മു​ള്ള​ ​സ​ഖ്യം​ ​ചൈ​ന​യെ​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണ്.​ ​അ​ങ്ങ​നെ​ ​ചൈ​ന​യ്‌​ക്ക് ​ത​ട​യി​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ഇ​ന്ത്യ​യെ​ ​എ​ന്തി​ന് ​സ​ഹാ​യി​ക്ക​ണം​ ​എ​ന്ന​താ​ണ് ​ചൈ​ന​യു​ടെ​ ​പ്ര​ശ്‌​നം.​ ​ചു​രു​ക്ക​ത്തി​ൽ​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്‌​ധ​ത്തി​ലെ​ ​അ​ടി​സ്ഥാ​ന​ ​ത​ർ​ക്ക​ങ്ങ​ളും​ ​ആ​ഗോ​ള​ ​ശാ​ക്തി​ക​ ​മ​ത്സ​ര​വു​മാ​ണ് ​ഇ​ന്ത്യ​യെ​ ​ചൈ​ന​യ്‌​ക്ക് ​അ​പ്രി​യ​മാ​ക്കു​ന്ന​ത്.


യു.​എ​ൻ​ ​പു​ണ്യാ​ള​ന​ല്ല


ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​യു.​എ​ൻ​ ​പ​ല​പ്പോ​ഴും​ ​ഇ​ര​ട്ട​ത്താ​പ്പ് ​പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.​ ​സി​റി​യ​യി​ലെ​യും​ ​അ​ഫ്‌​ഗാ​നി​സ്ഥാ​നി​ലെ​യും​ ​ഭീ​ക​ര​വാ​ദി​ക​ൾ​ക്കൊ​പ്പം​ ​അ​മേ​രി​ക്ക​യ്‌​ക്ക് ​വേ​ണ്ടി​ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​യു.​എ​ൻ​ ​പ​ണ്ട് ​ക​രി​മ്പ​ട്ടി​ക​യി​ൽ​ ​പെ​ടു​ത്തി​യ​ ​താ​ലി​ബാ​ൻ​ ​ഭീ​ക​ര​ൻ​ ​സാ​ൽ​മെ​ ​ഖാ​ലിൽസാദുമാ​യി​ട്ടാ​ണ് ​അ​മേ​രി​ക്ക​ ​ഇ​പ്പോ​ൾ​ ​അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​യു.​എ​ന്നി​ലെ​ ​നി​ല​പാ​ട് ​പാ​ശ്‌​ചാ​ത്യ​ർ​ക്ക് ​ഇ​ഷ്‌​ട​മ​ല്ലെ​ങ്കി​ലും,​ ​അ​ത് ​ചൈ​ന​യെ​ ​വി​ഷ​മ​ത്തി​ലാ​ക്കു​ന്നി​ല്ല.


പാ​ശ്ചാ​ത്യ​ ​ത​ന്ത്രം


യു.​എ​സ് ,​ ​ബ്രി​ട്ട​ൻ,​ ​ഫ്രാ​ൻ​സ് ​തു​ട​ങ്ങി​യ​ ​യു.​എ​ൻ​ ​സ്ഥി​രാം​ഗ​ങ്ങ​ളാ​ണ് ​മ​സൂ​ദി​നെ​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​ ​പെ​ടു​ത്താ​ൻ​ ​മു​ൻ​കൈ​യെ​ടു​ത്ത​ത്.​ ​പാ​ശ്‌​ചാ​ത്യ​ ​ശ​ക്തി​ക​ൾ​ക്ക് ​ഇ​തി​ലൊ​രു​ ​ഗൂ​ഢ​ത​ന്ത്ര​മു​ണ്ട്.​ ​ഈ​ ​ശ്ര​മം​ ​ഫ​ലം​ ​കാ​ണി​ല്ലെ​ന്ന് ​ചൈ​ന​യു​ടെ​ ​പ്ര​സ്താ​വ​ന​ക​ളി​ൽ​ ​നി​ന്ന് ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​യി​രു​ന്നു.​ ​ഇ​ന്ത്യാ​ ​-​ ​ചൈ​നാ​ ​ബ​ന്ധ​ത്തി​ൽ​ ​അ​ക​ൽ​ച്ച​ ​സ​‌ൃ​ഷ്‌​‌​ടി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​യി​ട്ടാ​ണ് ​പാ​ശ്‌​ചാ​ത്യ​ർ​ ​ഈ​ ​ന​ട​പ​ടി​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ച്ച​ത്.​ ​അ​താ​യ​ത് ​ആ​ഗോ​ള​ ​രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ ​ശാ​ക്തി​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ ​അ​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്ക​ണ​മെ​ന്ന് ​നി​ർ​ബ​ന്‌​ധ​മു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​റ​ഷ്യ​യു​ടെ​ ​നി​ഷ്‌​ക്രി​യ​ത്വ​വും​ ​ശ്ര​ദ്ധേ​യ​മാ​ണ്.


പാ​കിസ്ഥാ​ൻ​ ​ഒ​റ്റ​പ്പെ​ടു​മോ?


പു​ൽ​വാ​മ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലും​ ​തു​ട​ർ​സം​ഭ​വ​ങ്ങ​ളി​ലും​ ​പാകിസ്ഥാ​നു​മേ​ൽ​ ​ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ക്കാ​ര​ണ​ത്താ​ൽ​ ​പാ​കിസ്ഥാ​ൻ​ ​അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​ ​എ​ന്ന​ ​വാ​ദ​ത്തി​ൽ​ ​ക​ഴ​മ്പി​ല്ല.​ ​കാ​ര​ണം​ ​ചൈ​ന,​ ​റ​ഷ്യ,​ ​അ​റ​ബ് ​രാ​ജ്യ​ങ്ങ​ൾ​ ,​ ​അ​മേ​രി​ക്ക​ ​എ​ന്തി​നേ​റെ​ ​പ​റ​യു​ന്നു,​ ​ന​മ്മു​ടെ​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ​ ​നേ​പ്പാ​ളി​നും​ ​ശ്രീ​ല​ങ്ക​യ്‌​ക്കും​ ​പോ​ലും​ ​പാകിസ്ഥാ​നു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​വും​ ​താ​ത്‌​പ​ര്യ​ങ്ങ​ളു​മു​ണ്ട്.​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​ആ​യു​ധ​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​ത് ​കൂ​ടാ​തെ​ ​സം​യു​ക്ത​ ​സൈ​നി​ക​ ​അ​ഭ്യാ​സ​വും​ ​ന​ട​ത്തു​ന്നു.​ ​അ​ഫ്ഗാ​ൻ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പാ​കിസ്ഥാ​ന്റെ​ ​സ​ഹാ​യം​ ​അ​മേ​രി​ക്ക​യ്‌​ക്ക് ​അ​നി​വാ​ര്യ​മാ​ണ്.​ ​ഇ​സ്ലാ​മി​ക​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഏ​ക​ ​ആ​ണ​വ​ശ​ക്തി​യാ​യ​ ​പാ​കിസ്ഥാ​നു​മാ​യി​ ​പ്ര​ത്യേ​ക​ ​ര​ക്ത​ബ​ന്ധ​മാ​ണ് ​അ​റ​ബി​ക​ൾ​ക്കു​ള്ള​ത്.​ ​ഇ​ന്ന് ​പാകിസ്ഥാ​നെ​ ​ക​ട​ക്കെ​ണി​യി​ൽ​ ​നി​ന്ന് ​താ​ങ്ങി​ ​നി​റു​ത്ത​യി​രി​ക്കു​ന്ന​ത് ​സൗ​ദി​ ​അ​റേ​ബ്യ​യാ​ണ്.​ ​ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ച് ​താ​ത്‌​കാ​ലി​ക​ ​വി​മ​ർ​ശ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ​ഈ​ ​ബ​ന്ധ​ങ്ങ​ൾ​ക്ക് ​ഒ​ന്നും​ ​സം​ഭ​വി​ക്കി​ല്ല.


ഇ​ന്ത്യാ​-​ ​ചൈന ബന്ധത്തി​ന്റെ​ ​ഭാ​വി


2018​ ​ലെ​ ​വൂ​ഹാ​ൻ​ ​ഉ​ച്ച​കോ​ടി​യ്‌​ക്ക് ​ശേ​ഷം​ ​വ​ള​രെ​ ​മൃ​ദു​സ​മീ​പ​ന​മാ​ണ് ​ഇ​ന്ത്യ​ ​ചൈ​ന​യോ​ട് ​പു​ല​ർ​ത്തു​ന്ന​ത്.​ ​ദ​ലൈ​ലാ​മ​ ​-​ ​ടി​ബ​റ്റ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ഉ​ൾ​പ്പ​ടെ​ ​ഇ​ന്ത്യ​ ​വ​ള​രെ​യ​ധി​കം​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഭീ​ക​ര​വി​രു​ദ്ധ​ ​പോ​രാ​ട്ട​ത്തി​ൽ​ ​മ​ധു​ര​ത്തി​ൽ​ ​പൊ​തി​ഞ്ഞ​ ​പ്ര​സ്‌​താ​വ​ന​ക​ൾ​ക്ക് ​അ​പ്പു​റം​ ​ഒ​ന്നി​നും​ ​ചൈ​ന​ ​ത​യാ​റ​ല്ല.​ ​മ​സൂ​ദി​ന്റെ​ ​കാ​ര്യ​ത്തി​ലു​ള്ള​ ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ട് ​ഇ​ന്ത്യാ​ ​ചൈ​ന ​ഉ​ഭ​യ​ക​ക്ഷി​ ​ബ​ന്ധ​ത്തെ​ ​ബാ​ധി​ക്കും.​ ​ഇ​ന്ത്യ​ ​ഇ​ത്ര​യ​ധി​കം​ ​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കു​ന്ന​ ​ഒ​രു​ ​വി​ഷ​യ​ത്തി​ൽ​ ​സ​ഹ​ക​രി​ക്കാ​ത്ത​ ​ചൈ​ന​യു​മാ​യി​ ​എ​ന്ത് ​സൗ​ഹൃ​ദം​ ​പു​ല​ർ​ത്താ​ൻ​ ​ക​ഴി​യും.​ ​പ്ര​ത്യ​ക്ഷ​ത്തി​ൽ​ ​അ​ല്ലെ​ങ്കി​ലും​ ​ഇ​ന്ത്യാ​ ​-​ ​ചൈ​നാ​ ​ബ​ന്ധ​ത്തി​ൽ​ ​വി​ള്ള​ലു​ക​ൾ​ ​വീ​ഴു​ക​യും​ ​ജ​ന​ങ്ങ​ൾ​ ​പ​ര​സ്പ​രം​ ​അ​ക​ലു​ക​യും​ ​ചെ​യ്യും.


ഇ​നി​യെ​ന്ത് ?


മ​സൂ​ദി​നെ​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​ ​പെ​ടു​ത്തു​ന്ന​തി​ൽ​ ​ഇ​നി​ ​വ​ള​രെ​ ​കു​റ​ച്ച് ​വ​ഴി​ക​ളേ​ ​ഇ​ന്ത്യ​യ്‌​ക്ക് ​മു​ന്നി​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.​ ​ഒ​ന്ന്,​ ​ചൈ​ന​യ്‌​ക്ക് ​മേ​ലു​ള്ള​ ​ന​യ​ത​ന്ത്ര​ ​സ​മീ​പ​നം​ ​തു​ട​ർ​ന്ന് ​ആ​റ് ​മാ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​വീ​ണ്ടും​ ​വി​ഷ​യം​ ​ഉ​ന്ന​യി​ക്കു​ക,​ ​ര​ണ്ട്,​ ​ചൈ​ന​യും​ ​പാകിസ്ഥാ​നു​മാ​യി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്‌​ത് ​ധാ​ര​ണ​യി​ലെ​ത്തു​ക.​ ​ഇ​തി​ന് ​സാ​ദ്ധ്യ​ത​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​മൂ​ന്ന്,​ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​ ​ഭീ​ക​ര​വാ​ദം​ ​സം​ബ​ന്ധി​ച്ച​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വീ​റ്റോ​ ​പ്ര​യോ​ഗി​ക്കു​ന്ന​ ​രീ​തി​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​ക.​ ​ഇ​തും​ ​എ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മ​ല്ല.​ ​ആ​കെ,​ ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ ​മാ​ർ​ഗം​ ​ന​യ​ത​ന്ത്ര​രം​ഗ​ത്തെ​ ​സ​മ്മ​ർ​ദ്ദം​ ​തു​ട​ർ​ന്നു​കൊ​ണ്ട് ​പാ​ക്കി​സ്ഥാ​നെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​റു​ത്തു​ക​ ​എ​ന്ന​താ​ണ്.​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ഒ​രു​ ​നി​സ​ഹാ​യാ​വ​സ്ഥ​യാ​ണി​ത്.


(​ലേ​ഖ​ക​ൻ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് വി​ഭാ​ഗം​ ​അ​ദ്ധ്യാ​പ​ക​നാ​ണ്. ഫോൺ: 9447145381 )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY