കൊല്ലങ്കോട്: മുതലമട ആട്ടയാംപതി തെക്കെ കോളനിയിലെ 35 കുടുംബങ്ങൾക്ക് മത്യത്തൊഴിലാളിയുടെ വക അഞ്ചു കിലോ വരുന്ന അരിക്കിറ്റ്. നിത്യവരുമാനത്തിൽ നിന്ന് ഒരുവിഹിതം മാറ്റിവച്ചാണ് മത്സ്യ തൊഴിലാളിയായ ബാബു കൊവിഡ് മഹാമാരിക്കാലത്ത് ജാതിമതവ്യത്യാസമന്യേ കിറ്ര് നൽകിയത്.
മീങ്കര ഡാം പട്ടികജാതി വർഗ മത്സ്യ സഹകരണ സംഘത്തിലെ മീൻപിടുത്ത തൊഴിലാളിയാണ് ഫിഷറീസ് കോളനിയിലെ ബാബു. മത്സ്യ ബന്ധനത്തോടൊപ്പം ഫർണിച്ചർ പണികളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം മാറ്റിവച്ചാണ് സേവന പ്രവർത്തനം.
ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പ്രവർത്തനങ്ങൾക്ക് ഭാര്യ ശാന്തയും മക്കളായ ആതിര, ആര്യൻ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ബാബു പറഞ്ഞു. അരിക്കിറ്റ് വിതരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തുച്ഛമായ വരുമാനത്തിലും പൊതുപ്രവർത്തനവും സേവനവും സഹായം നൽകാനുള്ള ബാബു തൊഴിലാളികൾക്കിടയിൽ വേറിട്ട വ്യക്തിത്വമാണെന്ന് എം.എൽ.എ പറഞ്ഞു. കൊല്ലങ്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാജ്, അഡ്വ. സിയാവുദ്ദീൻ, സി.പി.എം എൽ.സി സെക്രട്ടറി തിരുചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |