കോട്ടയം: ദളിത് ക്രൈസ്തവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിപ്പ് പഠിക്കുന്നതിനു വേണ്ടി ദളിത് ക്രിസ്ത്യൻ കമ്മിഷൻ രൂപീകരിക്കണമെന്ന് നാഷണൽ ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ജെ.ബി കോശി കമ്മിഷൻ ദളിത് ക്രൈസ്തവ വിഷയം പഠിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പര്യാപ്തമല്ലെന്നും ഈ കമ്മിഷനിൽ ദളിത് ക്രൈസ്തവ പ്രാതിനിധ്യം ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോസ് ചെങ്ങഴത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി ഉണ്ണി ആലപ്പുഴ, ജോൺസൺ കട്ടപ്പന, ജോർജ് ജോൺ കുമളി, സണ്ണി പോൾ കോട്ടയം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |