ഇരിട്ടി:,പെരുമ്പുന്ന, അണുങ്ങോട് ഭാഗങ്ങളിലെ ചില കച്ചവടക്കാർക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ എത്തിച്ചു നൽകുന്ന ശൃംഗലയിലെ പ്രധാന കണ്ണിയായ കാക്കയങ്ങാട് കായപ്പനച്ചി താമസക്കാരനായ കെറ്റിയിൽ വീട്ടിൽ പുഷ്പരാജനെ (46) പേരാവൂർ എക്സൈസ് പിടികൂടി. പെരുമ്പുന്ന ഭാഗത്തുവച്ച് നടത്തിയ പരിശോധനയിൽ ഈയാളിൽ നിന്ന് 630 പൗച്ച് ഹാൻസ് കണ്ടെടുത്തു. പേരാവൂർ എക്സൈസും മുഴക്കുന്ന് പൊലീസും നേരത്തെയും ഈയാളെ പിടികൂടിയിട്ടുണ്ട്. കോട്പ ആക്ട് പ്രകാരം ഈയാൾക്കെതിരെ കേസ് എടുത്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം. പി.സജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. മജീദ്, കെ.എ. ഉണ്ണികൃഷ്ണൻ എൻ.സി. വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |