SignIn
Kerala Kaumudi Online
Thursday, 25 April 2024 11.18 AM IST

മാംസ വില്‍പനശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

chicken-stall

തൃശൂർ: മാംസ വിൽപനശാലകളിൽ വിലവിവരപ്പട്ടിക കർശനമായും പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകി. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വിൽപനശാലകൾ/ ചിക്കൻ വിൽപനശാലകൾ/ സ്റ്റാളുകൾ എന്നിവിടങ്ങളിൽ വിലവിവരപ്പട്ടിക കർശനമായും പ്രദർശിപ്പിക്കുന്നതിനും തൃശൂർ താലൂക്കിൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു. കിഴക്കേ കോട്ട, നെല്ലിക്കുന്ന്, അഞ്ചേരി, ഒല്ലൂർ, കുരിയച്ചിറ, ശക്തൻ തമ്പുരാൻ മാർക്കറ്റ് എന്നിവിടങ്ങളിൽ തൃശൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി വകുപ്പും പൊതുവിതരണവകുപ്പ് ഇൻസ്‌പെക്ടർമാരും പരിശോധന കർശനമാക്കി. വിൽപന വില പ്രദർശിപ്പിക്കുന്നതിനും വിലവർദ്ധനവ് തടയുന്നതിനും വ്യാപാരികൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന നടത്തുന്നമെന്ന് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.