SignIn
Kerala Kaumudi Online
Saturday, 20 April 2024 9.34 AM IST

ഇൻഫോപാർക്ക് മുഖംമിനുക്കുന്നു

fg

കൊച്ചി: ഇൻഫോപാർക്കിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഇൻഫോപാർക്ക് ഫെയ്‌സ് രണ്ടിൽ 2.63 ഏക്കർ ഭൂമിയിൽ മൂന്ന് ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയൻ ടെക്പാർക്ക് കാമ്പസ് നിർമാണം അവസാനഘട്ടത്തിലാണ്. കൂടാതെെ 1.30 ലക്ഷം ചതുരശ്ര അടി ഓഫീസ് സൗകര്യം ലഭ്യമാക്കുന്ന ആദ്യ ടവർ അടുത്ത വ‌ർഷം ആദ്യം പൂർത്തിയാകും. പത്തു നിലകളുള്ള കെട്ടിടത്തിൽ ഐ.ടി, ഐ.ടി.ഇ.എസ്, കോർപറേറ്റ്, സ്റ്റാർട്ടപ്പ് കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും പണി പൂർത്തിയായാൽ കാസ്പിയൻ ടെക്പാർക്ക് കാമ്പസിൽ ആകെ 4.50 ലക്ഷം ചതുരശ്ര അടി വിസ്തൃതി കമ്പനികൾക്കായി ലഭ്യമാകും. ഫെയ്‌സ് രണ്ടിലെ മറ്റൊരു പ്രധാന കാമ്പസ് ക്ലൗഡ്‌സ്‌കേപ്‌സ് സൈബർ പാർക്ക് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. ഇവിടെ ആദ്യ ഘട്ടത്തിൽ 62,000 ചതുരശ്ര അടി വിസ്തൃതിയിൽ ചെറുകിട, ഇടത്തരം ഐ.ടി സംരംഭങ്ങൾക്കായി പൂർണസജ്ജമായ ഓഫീസാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് ഫെയ്‌സ് ഒന്നിൽ പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ ഐ.ബി.എസിന്റെ സ്വന്തം ഐ.ടി കാമ്പസ് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.

ഈ കാമ്പസ് 4.21 ഏക്കർ സ്ഥലത്ത് 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിലാണ് ഒരുങ്ങുന്നത്. ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ക്യാമ്പസിന്റെ ആദ്യ ടവർ ഇൻഫോപാർക്ക് ഫെയ്‌സ് ഒന്നിൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.