പരിയാരം: പാണപ്പുഴ ടൗണിൽ നിർത്തിയിട്ട ബൊലേറോ പിക്കപ്പ് വാനും നാല് ലക്ഷം രൂപ വിലവരുന്ന ഫർണീച്ചറുകളും മോഷണം പോയ കേസ്സിൽ പ്രധാന പ്രതി നിഹാദിനെ(23) പരിയാരം എസ്.ഐ. രൂപ മധുസൂദനൻ അറസ്റ്റുചെയ്തു. ഏപ്രിൽ ഒമ്പതിന് രാത്രിയാണ് ഫർണിച്ചർ കടക്ക് മുമ്പിൽ നിന്ന് വാനും ഫർണിച്ചറുകളും മോഷണം പോയത്. മാസങ്ങൾ പിന്നിട്ട ഈ കേസ് അന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്.പി. യുടെ നിർദ്ദേശപ്രകാരം ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
കർണ്ണാടകയിലെ വാഹന മോഷണ കേസിൽ കർണാടകയിലെ ജയിലിൽപ്പെട്ട ഈ പ്രതി കഴിഞ്ഞാഴ്ച ജാമ്യത്തിലിറങ്ങിയതായിരുന്നു.ഈയാളെ പിടികൂടിയതോടെ കണ്ണുരിലെ ബൈക്ക് മോഷണകേസുകൾക്ക് തുമ്പുണ്ടാകുമെന്ന് കരുതുന്നു.സംഘത്തിൽ പരിയാരം പൊലീസ് എ.എസ്.ഐ. പുരുഷോത്തമൻ , സിവിൽ പൊലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്, ഡി.വൈ.എസ്.പി. സ്ക്വഡ് അംഗം റൗഫ് എന്നിവർ ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |