കൊളംബോ: ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടശേഷം ഗ്രൗണ്ടിൽ ടീം ക്യാപ്ടനോട് പരസ്യമായി തർക്കിച്ച് ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. രണ്ടാം ഏകദിനത്തിൽ ദീപക് ചഹറിന്റെയും ഭുവനേശ്വർ കുമാറിന്റെയും കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു സംഭവം.മിക്കിയും ലങ്കൻ ക്യാപ്ടൻ ദസുൻ ഷാനകയും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് മുന്നേറുന്നതിനിടെ ഡ്രസ്സിംഗ് റൂമിന് മുന്നിൽ അസ്വസ്ഥനാകുന്ന ആർതറിന്റെ ചിത്രം പലതവണ ക്യാമറയിൽ പതിഞ്ഞിരുന്നു. ക്യാപ്ടനും കോച്ചും തമ്മിൽ ഡ്രസ്സിംഗ് റൂമിൽ നടക്കേണ്ട സംഭാഷണമാണ് മൈതാനത്ത് വെച്ച് ഉണ്ടായതെന്ന് മുൻ ലങ്കൻ താരം റസ്സൽ അർണോൾഡ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |