തൃക്കാക്കര: ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ പറഞ്ഞു. കാക്കനാട് മുൻസിപ്പൽ ഗ്രൗണ്ടിന് സമീപത്തുതന്നെയാണ് ടെസ്റ്റുകൾ നടത്തുക. സ്ലോട്ടുകൾ ഇന്നലെ രാത്രി എട്ടുമണി മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ബാച്ചുകളിലായാണ് ടെസ്റ്റ്. ഒരു ബാച്ചിൽ ഇരുപതുപേരെയാവും ടെസ്റ്റ് നടത്തുക. ഒരു ദിവസം അറുപതുപേർക്ക് ടെസ്റ്റ് നടത്തുന്ന രീതിയിലാണ് ഓൺലൈനിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയാണ് ടെസ്റ്റ്. നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രദേശത്തിന്റെ കാറ്റഗറി മാറുന്നതനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാര്യത്തിലും മാറ്റമുണ്ടാവുമെന്ന് ആർ.ടി.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |