SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.55 AM IST

ചിക്കൻ വില ഏകീകരിക്കണം

c

കോന്നി : ഇറച്ചിക്കോഴിയുടെ വില ഏകീകരിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോന്നിയിലെ ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി അശാസ്ത്രീയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും വിലവിവരം പോലും പ്രദർശിപ്പിക്കാതെയാണ് കച്ചവടം. വില കുതിച്ചുയരുന്നതോടെ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ട അവസ്ഥയിലാണ് ഹോട്ടലുകൾ. പല സ്ഥലങ്ങളിലും വ്യാപാരികൾക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. നേരത്തെ ജില്ലാ ഭരണകൂടം വില ഏകീകരണം നടപ്പാക്കിയിരുന്നു. കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം നടത്തുന്ന ഫാം ഉടമകൾക്കും വ്യാപാരികൾക്കും എതിരെ നടപടിയെടുക്കണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.