വടകര:കാലങ്ങളായി യാതൊരു പരിഷ്കരണ പ്രവൃത്തിയും നടത്താതെ നശിക്കുന്ന നടക്കുതാഴ - ചോറോട് (എൻ.സി) കനാൽ ശാസത്രീയ രീതിയിൽ പുനർനിർമ്മിക്കണമെന്ന് എൽ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കാരണം വെള്ളം പൊങ്ങിയ സമയത്ത് കനാലിൽ നിന്നു ജെ.സി.ബി ഉപയോഗിച്ച് ചെളിയെടുക്കുമ്പോൾ നിലവിലെ അരുക്കെട്ടുകൾക്ക് ബലക്ഷയം സംഭവിക്കുകയാണ്. ഇരുവശങ്ങളിലും ഭിത്തി പുനർനിർമ്മിക്കുകയും ആവശ്യത്തിന് തടയണ പണിയുകയും വേണം. യോഗത്തിൽ പ്രസിഡന്റ് പി.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം.നാരായണൻ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ജില്ലാ കമ്മിറ്റി അംഗം എൻ.കെ അജിത്കുമാർ, പി. സുരേഷ്, എം.എം ശശി, കെ.ടി.കെ ശേഖരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |