കുറ്റ്യാടി:വൈദ്യുതിയുടെ ഉളിച്ചുകളിയിൽ താളം തെറ്റി തൊട്ടിൽപ്പാലം സബ് ട്രഷറി. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ തുടങ്ങി മലയോര പ്രദേശങ്ങളിലെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനത്തോടാണ് സർക്കാർ അനാസ്ഥ തുടരുന്നത്. മഴക്കാലമായതോടെ വൈദ്യുതി മുടക്കം പതിവായതിനാൽ ഇടപാടുകൾ തുടർച്ചയായി മുടങ്ങുന്നതായാണ് പരാതി. ട്രഷറിയിലെ ജനറേറ്റർ, യു.പി.എസ് സംവിധാനങ്ങൾ നിരന്തരം അറ്റകുര്റപണി നടത്തേണ്ട അവസ്ഥയാണ്.ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്ററും യു.പി.എസ് സംവിധാനങ്ങളും കേടായിട്ട് മാസങ്ങളായി. ജനറേറ്റററിന് ആവശ്യമായ ഇന്ധനം വാങ്ങാൻ പണം ലഭിക്കുന്നില്ല. ഇതുകാരണം ജനറേറ്റർ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ കേടാവുകയായിരുന്നു. വൈദ്യുതി നിലച്ചാൽ തുടർച്ചയായി ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ അത്യാവശ്യ ഓഫീസ് ജോലികൾ പോലും നിലയ്ക്കുകയാണ്. ആറ് വർഷം മുമ്പ് എ.ടി.എം കൗണ്ടറടക്കം സജ്ജീകരിച്ച ട്രഷറിക്കാണ് ഇപ്പോഴത്തെ ദുരവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |