ആലപ്പുഴ : സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്ന് 1,559 പേർ പങ്കെടുക്കും. 26 മുതൽ 31 വരെ നടക്കുന്ന പരീക്ഷയിൽ ഒന്നാം വർഷം വിജയിച്ച പഠിതാക്കളുടെ രണ്ടാം വർഷ പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയായവർക്കുള്ള ഒന്നാം വർഷ പരീക്ഷയുമാണ് നടക്കുക. ഒന്നാം വർഷ പരീക്ഷയ്ക്ക് 762 പേരും രണ്ടാം വർഷ പരീക്ഷയ്ക്ക് 797 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠിതാക്കളിൽ 1022 പേർ സ്ത്രീകളാണ്. കായംകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. 374 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |