കൊല്ലം: നഗരമദ്ധ്യത്തിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. 25 പവന്റെ ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. കൊല്ലം ഉപാസന ആശുപത്രിക്ക് സമീപം ശ്രീശൈലത്തിൽ ഡോ. യതീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അസുഖത്തെ തുടർന്ന് യതീന്ദ്രൻ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലാണ്. ഇന്നലെ വൈകുന്നേരം യതീന്ദ്രന് കൂട്ടിരിക്കാനായി ഭാര്യ അനസൂയയും ആശുപത്രിയിലേക്ക് പോയി. രാവിലെ തിരികെ വരുമ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടത്. മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർച്ച ചെയ്തത്. തുടർന്ന് പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |