SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

കോട്ടയത്തെ ആരോഗ്യ പ്രവർത്തകയ്ക്ക് സിക്ക

zika

കോട്ടയം: കോട്ടയം ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് സംബന്ധിച്ച പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയിൽ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് രക്തപരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും. ഇവരെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇടപഴകിയവരുടെ രക്തപരിശോധന നടത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സമീപ മേഖലകളിലെ ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയിൽ കൊതുകു നശീകരണവും ഊർജ്ജിതമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZIKKA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.