SignIn
Kerala Kaumudi Online
Thursday, 18 April 2024 9.02 PM IST

ഒളിമ്പിക്സ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ സംഘാടകർ ഷോ ഡയറക്ടറെ പുറത്താക്കി, കാരണം 23 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം

kobayashi

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഇന്ന് നടക്കാനിരിക്കെ ചടങ്ങിന്റെ ഡയറക്ടർ കെന്റാരോ കൊബയാഷിയെ ഒളിമ്പിക് സംഘാടകർ പുറത്താക്കി. 23 വർഷങ്ങൾക്ക് മുമ്പ് ഒരു ഹാസ്യ പരിപാടിയിൽ ഹിറ്റ്ലർ ജൂതന്മാരെ കൂട്ടക്കൊല നടത്തിയ സംഭവത്തെ കളിയാക്കി കൊബയാഷി ഒരു പരാമർശം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ഇന്റർനെറ്റിൽ വൈറലാകാൻ തുടങ്ങിയതിനെ തുടർന്ന് കൊബയാഷിയെ ഒളിമ്പിക്സ് ഷോ ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.

പഴയ ഒരു പരിപാടിയിൽ അദ്ദേഹം ഒരു ചരിത്രദുരന്തത്തെ കളിയാക്കി സംസാരിച്ചിരുന്നുവെന്ന് കൊബയാഷിയെ പുറത്താക്കുന്നതിന് കാരണമായി ടോക്കിയോ ഒളിമ്പിക്സ് തലവൻ സെയിക്കോ ഹഷിമോട്ടോ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KENTARO KOBAYASHI, TOKYO OLYMPICS, SHOW DIRECTOR SACKED, HOLOCAUST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.