കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള ഫോൺ കോൾ വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കേണ്ടെന്ന സർക്കാർ നിലപാടിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. 'ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേ' എന്നാണ് താരത്തിന്റെ പരിഹാസം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ജോയ് മാത്യു രംഗത്തെത്തിയത്. അദ്ദേഹത്തിനെതിരെ മുൻപുണ്ടായ വിവാദം കൂടി ഓർമിപ്പിച്ചാണ് വിമർശനം. എൻ സി പിയും ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഫോണ്‍ വിളി വിവാദത്തിൽ ശശീന്ദ്രന് കുറ്റക്കാരനല്ലെന്നും, ജാഗ്രതക്കുറവുണ്ടായെന്നുമാണ് എന്‍സിപിയുടെ നിലപാട്. അതേസമയം പരാതിക്കാരിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മന്ത്രിയ്ക്കെതിരെയും യുവതി മൊഴി നൽകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |