SignIn
Kerala Kaumudi Online
Tuesday, 21 September 2021 4.29 AM IST

ശശീന്ദ്രൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മൊഴി നൽകി പെൺകുട്ടി; തുടർനടപടികൾ നിയമോപദേശം തേടിയ ശേഷമെന്ന് പൊലീസ്

saseendran

കൊല്ലം: പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ കെ ശശീന്ദ്രന് എതിരായ ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരെയും പൊലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു.

ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമോപദേശം തേടിയ ശേഷമായിരിക്കും എന്നാണ് പൊലീസ് വിശദീകരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: A K SASEENDRAN, KERALA POLICE, PINARAYI VIJAYANB, PHONE RECORDING, KUNDARA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.