നയൻതാര നായികയാകുന്ന പുതിയ ചിത്രം നെട്രിക്കൺ ഒ ടി ടി യിലൂടെ റിലീസിനെത്തുന്നു. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തയ്യാറെടുത്തോളൂ എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്റർ നയൻതാര തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറിൽ വിഘ്നേഷ് ശിവൻ നിർമ്മിക്കുന്ന ചിത്രമാണ് നെട്രിക്കൺ. ചിത്രത്തിൽ നയൻതാര കാഴ്ച വൈകല്യമുള്ള യുവതിയായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിലിന്ദ് റാവു ആണ്. ത്രില്ലർ ചിത്രമായാണ് നെട്രിക്കൺ ഒരുക്കുന്നത്. കൊറിയൻ ചിത്രമായ ബ്ലൈൻഡിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'തൃക്കണ്ണ് " അഥവാ 'മൂന്നാംകണ്ണ്' എന്നാണ് 'നെട്രിക്കൺ ' എന്ന വാക്കിന്റെ അർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |