സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയവർക്ക് താക്കീത് നൽകി പ്രിയാ വാര്യർ
പ്രിയാ വാര്യർ എപ്പോഴും ഇങ്ങനെയാണ്. ഉള്ളതു തുറന്നു വെളിപ്പെടുത്തും. പ്രിയയുടെ പുതിയ വെളിപ്പെടുത്തൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു. 'കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, താൻ എങ്ങനെ ജീവിക്കുന്നു എന്നൊന്നും ആരും ശ്രദ്ധിക്കേണ്ട.അതു അറിയാനായി ശ്രമിക്കുകയും വേണ്ട. എല്ലാം എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക"" . വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് തട്ട് കൊടുത്ത് പ്രിയ വാര്യർ.
സുഹൃത്തുക്കളുമായി റഷ്യയിൽഅവധിക്കാലം ആഘോഷിക്കുന്ന പ്രിയയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. അടുത്തി ടെയാണ് താരം റഷ്യ സന്ദർശിച്ചത്. കേരള സാരി ധരിച്ച് റഷ്യയിലെ റോഡിൽ നിൽക്കുന്ന ചിത്രങ്ങളും ശ്രദ്ധേയമായി. എന്നാൽ ഇതിനിടെ പ്രിയ പ്രണയം വെളിപ്പെടുത്തിയെന്ന എന്ന തരത്തിൽ ഒാൺലൈൻ മാദ്ധ്യമത്തിൽ വാർത്ത പ്രത്യക്ഷപ്പെട്ടു. . ''എന്റെ സുഹൃത്തുക്കളുമായുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോകൾ പങ്കുവച്ചതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്തു യഥാർത്ഥ പശ്ചാത്തലവുമായി ബന്ധമില്ലാത്ത അടിക്കുറിപ്പുകൾ ചേർത്ത് ചിലർ പ്രചരിപ്പിക്കുന്നു.
ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്യുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീർത്തും അനാവശ്യമാണ്.വളരെ മോശമായ തരത്തിൽ അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ. ""പ്രിയയുടെ വാക്കുകൾ.ഫേസ് ബുക്ക് സ്ഥാപകനായ മാർക് സുക്കർബർഗിനെ വരെ ഇൻസ്റ്റഗ്രാമിൽ പിന്നിലാക്കിയ താരമാണ് പ്രിയ. ഒരു അഡാർ ലവ് സിനിമയിലെ മാണിക്യമലർ എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയ്ക്ക് ഇത്ര വലിയ പ്രശസ്തി തന്നത്. മലയാളത്തിലും കന്നടയിലുമായി ഒരുങ്ങുന്ന വിഷ്ണുപ്രിയ ആണ് പ്രിയയുടെ പുതിയ ചിത്രം.
സമ്പൂർണ പ്രണയ ചിത്രമായി ഒരുങ്ങുന്ന വിഷ്ണുപ്രിയ കന്നട അരങ്ങേറ്റ ചിത്രം കൂടിയാണ്. ഒരു അഡാർ ലവിനുശേഷം പ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ളാവ് ഇനിയും റിലീസ് ചെയ്തിട്ടില്ല. നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധം ഉണ്ടെന്ന പേരിൽ വിവാദമായ ചിത്രമാണ് ശ്രീദേവി ബംഗ്ളാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |