കോഴിക്കോട്: മൈജിയുടെ പുത്തൻ ഷോറൂമുകൾ ചാലക്കുടിയിലും തോപ്പുംപടിയിലും മികച്ച കളക്ഷനുകളും ആകർഷക വിലക്കുറവുമായി ഇന്ന് പ്രവർത്തനം ആരംഭിക്കും. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ കുമാരൻ നായർ മെയിൻ ബിൽഡിംഗ്, തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപം കെ.എഫ്. ജോസഫ് ടവർ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ.
'വേറൊരു റേഞ്ച് ഓഫർ" മുഖ്യാകർഷണമാണ്. ഉത്പന്നങ്ങൾക്ക് കമ്പനി ഓഫറുകൾക്ക് പുറമേ മൈജിയുടെ ഒട്ടേറെ ഓഫറുകളുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇ.എം.ഐ വഴി അതിവേഗ ലോൺ, 100 ശതമാനം വായ്പ തുടങ്ങിയ ഫിനാൻസ് ഓഫറുകളും ലഭ്യമാണ്. www.myg.in വഴി ഓൺലൈൻ ഷോപ്പിംഗ്, എക്സ്പ്രസ് ഹോം ഡെലിവറി, സർവീസിനായി മൈജി കെയർ തുടങ്ങിയ സൗകര്യങ്ങളും പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |