SignIn
Kerala Kaumudi Online
Saturday, 20 April 2024 6.48 AM IST

തുരത്തിയിട്ടും മടങ്ങിയെത്തി: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം

farm
ആറളം ഫാം ഏഴാംബ്ലോക്കിൽ കാട്ടാന നശിപ്പിച്ച മരച്ചീനി അടക്കമുള്ള കൃഷികൾ

ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയിൽ കഴിഞ്ഞദിവസം കുടിൽ തകർത്തിടത്ത് വീണ്ടുമെത്തിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. ആറളം ഫാം ഏഴാംബ്ലോക്കിലെ ഷിജോവും കുടുംബവും താമസിക്കുന്ന കുടിൽ കഴിഞ്ഞ ദിവസം കാട്ടാന തകർത്തിരുന്നു. ഇതേ സ്ഥലത്തു തന്നെ വീണ്ടും എത്തിയ കാട്ടാനയാണ് വീടിനു സമീപത്തെ കൃഷി നശിപ്പിച്ചത്.
കുടിൽ തകർക്കുന്നതിനിടെ ഭാര്യയും കുട്ടികളുമായി ഓടി രക്ഷപ്പെട്ട ഷിജോ തകർന്ന കുടിലിൽ താമസിക്കാൻ പറ്റാതായതോടെ മറ്റൊരുവീട്ടിൽ ആണ് താമസിക്കുന്നത്. ആനകൾ വീണ്ടും വീണ്ടും എത്തി അക്രമം കാണിക്കുന്നത് മൂലംമേഖലയിലെ താമസക്കാർ ആകെ ഭീതിയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.