കണ്ണൂർ: സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപന രീതി അതിനനുസരിച്ച് മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ സർവകലാശാലയുടെ വിദ്യാഭ്യാസ പഠനവകുപ്പായ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സ്ലൈഡ് (സ്പെഷ്യൽ ലേണിംഗ് ഇൻ ഡിജിറ്റൽ എജുക്കേഷൻ) പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ. കെ കെ രത്നകുമാരി, വി .കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി പി ഷിജു, തോമസ് വക്കത്താനം, സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് മേധാവി ഡോ. ആർ കെ ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |