തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,818 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 122 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 15,739 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി 12.38. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12,034 പേർ സമ്പർക്കരോഗികളാണ്. 623 പേരുടെ ഉറവിടം വ്യക്തമല്ല. 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 85 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 13,454 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |