SignIn
Kerala Kaumudi Online
Saturday, 20 April 2024 11.18 AM IST

ജില്ലയിൽ ഇന്ന് വ്യാപകമായി കൊവിഡ് പരിശോധന

covoid

കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലായതിനാൽ ജില്ലയിൽ ഇന്ന് വ്യാപകമായി കൊവിഡ് ടെസ്റ്റ് നടത്തും. സംസ്ഥാനത്താകെ ഇന്നത്തെ ദിവസം മൂന്നുലക്ഷം ടെസ്റ്റുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധനകൾ നടത്തുന്നത്.

പത്തിന് മുകളിൽ പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുള്ള ജില്ലകളിൽ പരിശോധന ശക്തമാക്കാനാണ് ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ നിർദ്ദേശം. ജില്ലയിൽ പ്രതിവാര ടി.പി.ആർ നിരക്ക് 11.26 ആണ്. ജില്ലയിൽ 15ന് മുകളിൽ ടി.പി.ആർ നിരക്കുള്ള നാല് തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തുകയും കൊവിഡ് പരിശോധന ശക്തമാക്കുകയും ചെയ്യും. 10നും 15നുമിടയിൽ ടി.പി.ആർ നിരക്കുള്ള 31 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്ക് പന്മനയിലും (18.48 ശതമാനം) കുറവ് ആര്യങ്കാവിലുമാണ് (1.50).

ടെസ്റ്റ് നടത്താത്തവരെ വിലക്കും

ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും ഇന്ന് നടക്കുന്ന കൊവിഡ് പരിശോധനയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പരിശോധനയിൽ പങ്കെടുക്കാത്തവരെയും ഫലം നെഗറ്റിവ് അല്ലാത്തവരെയും സ്ഥാപനങ്ങളിൽ തുടരുന്നത് വിലക്കും. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷം വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുകളുണ്ടാകും. തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.