കൊല്ലം: ഭാരത് മാല പ്രോജക്ട് സമയബന്ധിതമായി തീർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക് സഭയിൽ അറിയിച്ചു. 3,694 കോടി രൂപയുടെ നാല് പദ്ധതികൾ വിവിധ ഘട്ടത്തിലാണ്. 20,592 കോടി രൂപയുടെ 264 കിലോമീറ്റർ റോഡിന്റെ ഏഴ് പദ്ധതികൾ 2020ൽ അനുവദിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 26,917 കോടി രൂപയുടെ 255 കിലോമീറ്റർ റോഡ് വികസനത്തിനുള്ള എട്ട് പദ്ധതികൾ അനുവദിക്കുന്നതിന് രൂപകല്പന ചെയ്യുന്നു.
കൊല്ലം ജില്ലയിലെ പുനലൂർ കൊട്ടാരക്കര താലൂക്കിൽ കൂടി പോകുന്ന 277.51 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവന്തപുരം - കൊട്ടാരക്കര - അങ്കമാലി റോഡിന് ഭാരത് മാല പദ്ധതി അംഗീകാരം നൽകി. കൊല്ലം ചെങ്കോട്ട റോഡിൽ 38 കിലോമീറ്റർ ഗ്രീൻഫീൽഡും 21 കിലോമീറ്റർ ബ്രൗൺഫീൽഡും റോഡ് വികസനത്തിനായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |