SignIn
Kerala Kaumudi Online
Sunday, 26 September 2021 6.21 AM IST

ഇന്ത്യയുടെ സ്വന്തം തേജസ് മലേഷ്യയിലേക്ക്

vbg

കോലാലംപൂർ: ഇന്ത്യൻ നിർമ്മിത എൽസിഎ തേജസ് എംകെ 1എ യുദ്ധവിമാനങ്ങൾ വാങ്ങാൻ തയാറെടുത്ത് റോയൽ മലേഷ്യൻ എയർഫോഴ്സ്. 18 തേജസ് എംകെ 1 എ ലൈറ്റ്‌കോംപാക്ട് എയർക്രാഫ്റ്റുകളാകും ആദ്യ ഘട്ടത്തിൽ മലേഷ്യ ഇന്ത്യയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചത്. തേജസ് വിമാനം ഒന്നിന് 309 കോടി ഇന്ത്യൻ രൂപ എന്ന ആകർഷകമായ വില മലേഷ്യൻ സർക്കാർ അംഗീകരിച്ചതായാണ് വിവരം. 309 കോടി രൂപയ്ക്ക് വിമാനം കയറ്റുമതി ചെയ്യുമ്പോൾ ആഗോളതലത്തിൽ ഏറ്റവും വിലകുറഞ്ഞ യുദ്ധവിമാനമായി ഇത് മാറും. വിദേശത്ത് സേവനങ്ങൾ നൽകുന്നതിന് അധിക നിരക്കുകൾ ഈടാക്കും. ലൈറ്റ് കോംമ്പാറ്റ് യുദ്ധ വിമാനങ്ങൾക്കായി കഴിഞ്ഞ മാസം 22 നാണ് മലേഷ്യൻ സർക്കാർ അന്താരാഷ്ട്ര ടെൻഡർ വിളിച്ചത്. 10 ലൈറ്റ് കോംബാറ്റ് വിമാനങ്ങൾക്ക് 8 പരിശീലകർ എന്ന അനുപാതത്തിൽ 18 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് മലേഷ്യൻ സർക്കാരിന്റെ നീക്കം. നിലവിൽ മലേഷ്യൻ വ്യോമസേനയുടെ ഭാഗമായ ബോയിംഗ് എഫ് / എ 18 ഡി ഹോർനെറ്റ്, സുഖോയ് സു 30 എം.കെ.എം എന്നീ വിമാനങ്ങൾക്കൊപ്പം വ്യോമസേനയുടെ കരുത്ത് കൂട്ടാനും കാലപ്പഴക്കം ചെന്ന ചില പരിശീലക വിമാനങ്ങൾക്ക് പകരമായിട്ടുമാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. സെപ്റ്റംബർ അവസാനത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് കരാർ സംബന്ധിച്ച ഔദ്യോഗിക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന. എയറോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത യുദ്ധ വിമാനമാണ്‌

തേജസ്

  • ഒറ്റ എൻജിനും ഇരട്ടസീറ്റുമുള്ള യുദ്ധവിമാനം
  • 13.2 മീറ്റർ നീളം, 12 ടൺ ഭാരം,​ ഉയരം 4.4 മീറ്റർ
  • മണിക്കൂറിൽ 1350 കിലോമീറ്ററാണ് തേജസ്സിന്റെ പരമാവധി വേഗം
  • എതിർ പോർവിമാനങ്ങൾ തിരിച്ചറിയാൻ സെൻസർ സംവിധാനം
  • കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
  • ദൂരപരിധി 400 കി.മീ
  • ഒരു യൂണിറ്റ് തേജസ് നിർമിക്കാനുള്ള ചെലവ് 220 മുതൽ 250 കോടി രൂപവരെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.