ബീജിംഗ് : ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന.
ഹെനാൻ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതയ്ക്കുന്നത്. ഇവിടെ നിന്ന് 3,760,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് 2,15,200 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഹെനാന്റെ തലസ്ഥാനമായ ഷെൻഷൗ നഗരം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായതായാണ് വിവരം.
കനത്ത മഴയിൽ പ്രധാന അണക്കെട്ട് തകർന്നതാണ് നഗരത്തിലെ പ്രളയം രൂക്ഷമാക്കിയത്. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളം വഴിതിരിച്ചു വിടാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |