തിരുവനന്തപുരം: കശുഅണ്ടിവികസന കോർപറേഷൻ, കാപ്പക്സ് എന്നിവയുടെ നിയന്ത്രണത്തിലുള്ള ഫാക്ടറികളിൽ ഒക്ടോബർ വരെ തൊഴിൽ മുടങ്ങില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഇൗ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുളള കശുഅണ്ടി ഇറക്കുമതി ചെയ്തിട്ടുണ്ട്. കൊവിഡ് മൂലം കശുഅണ്ടി ഫാക്ടറികൾ പ്രതിസന്ധി നേരിടുന്നുണ്ട്. അത് അതിജീവിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സ്വകാര്യ ഫാക്ടറികൾക്ക് വായ്പകളിൽ ആശ്വാസം എത്തിക്കാനും കാലാവധി നീട്ടിനൽകാനും തിരിച്ചടവിൽ സാവകാശം ലഭ്യമാക്കാനും സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് പി.സി.വിഷ്ണുനാഥിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |