SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.07 PM IST

ഇന്ത്യയുടെ 10 പ്രതീക്ഷകൾ

olympic

ളിമ്പിക്സിനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘത്തെ ഇന്ത്യ അയയ്ക്കുമ്പോൾ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തും ഇന്ത്യ കൊതിക്കുന്നു. മെഡലുകളുടെ എണ്ണം ഇരട്ടയക്കത്തിലേക്ക് കുതിക്കുമെന്ന് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ അവകാശപ്പെ‌ടുമ്പോൾ കൊവിഡ് സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകുമോ പ്രതികൂലമാവുമോ എന്ന് കണ്ടറിയണം. ഷൂട്ടിംഗ് ,ബോക്സിംഗ്,റെസ്‌ലിംഗ്, ബാഡ്മിന്റൺ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സമീപകാലത്തെ അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം ആർച്ചറിയിലുൾപ്പടെ ഇന്ത്യയ്ക്ക് മോഹം നൽകുന്നുണ്ട്. അത്‌ലറ്റിക്സിൽ ആദ്യമായി ഒരു മെഡൽ നേടാൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരവും ടോക്യോ നൽകും. മെഡൽ സാദ്ധ്യതയുള്ള 10 ഇന്ത്യൻ താരങ്ങൾ ഇവരാണ്.

1. എം.സി മേരികോം ( ബോക്സിംഗ്)

2012 ഒളിമ്പിക്സിലെ വെങ്കലമെഡൽ നേട്ടം 11 വർഷങ്ങൾക്കപ്പുറം സ്വർണത്തിലേക്ക് മാറ്റാനാണ് മേരികോം റിംഗിലേക്ക് ഇറങ്ങുന്നത്. ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ പരിചയസമ്പത്താണ് ഇന്ത്യയുടെ പതാകാവാഹകകൂടിയായ മേരകോമിന്റെ പ്ളസ് പോയിന്റ്. സമീപകാലത്ത് മികച്ച ഫോമിലാണ് മേരികോം.

2. നീ​ര​ജ് ​ചോ​പ്ര​ ​(​അ​ത്‌​ല​റ്റി​ക്സ്)
അ​ത്‌​ല​റ്റി​ക്സി​ൽ​ ​ആ​ദ്യ​മാ​യി​ ​മെ​ഡ​ൽ​ ​നേ​ടു​ന്ന​ ​ഇ​ന്ത്യ​ക്കാ​ര​നാ​കാ​ൻ​ ​നീ​ര​ജി​ന് ​ക​ഴി​യു​മോ​ ​എ​ന്ന​താ​ണ് ​കാ​യി​ക​വി​ദ​ഗ്ദ്ധർ​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​കാ​ര്യം.​ ​ജാ​വ​ലി​ൻ​ ​ത്രോ​യി​ൽ​ ​സ്ഥി​ര​മാ​യി​ 85​ ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ൽ​ ​ക​ണ്ടെ​ത്താ​ൻ​ ​നീ​ര​ജി​ന് ​ക​ഴി​യു​ന്നു​ണ്ട്.​പേ​ഴ്സ​ണ​ൽ​ ​ബെ​സ്റ്റാ​യ​ 88.07​ ​മീ​റ്റ​ർ​ ​ആ​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​മെ​ഡ​ൽ​ ​ഉ​റ​പ്പ്.

3.പി.വി സിന്ധു (ബാഡ്മിന്റൺ)

റിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിനോട് പൊരുതിത്തോറ്റ് വെള്ളി മെഡലിൽ ഒതുങ്ങേണ്ടിവന്ന സിന്ധുവിന് ഇത്തവണ സുവർണ സാദ്ധ്യതയാണുള്ളത്. മാരിൻ ടോക്കിയോയിൽ നിന്ന് പിന്മാറിയതാണ് അനുകൂലഘടകം.ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് സിന്ധു.

4.ബജ്റംഗ് പൂനിയ (റെസ്‌ലിംഗ്)

ഗുസ്തിയിൽ ഇന്ത്യയുടെ ശുഭ പ്രതീക്ഷയാണ് ബജ്റംഗ്. നാലുവർഷത്തിനിടെ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ ബജ്റംഗ് നേടിയെടുത്തിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണവും സ്വന്തമാക്കി.രണ്ടാം സീഡായാണ് ബജ്റംഗ് ടോക്കിയോയിൽ മത്സരിക്കുന്നത്. ലോക ചാമ്പ്യൻ ഗ്വാഴ്ചിമുറാദ് റാഷിദോവിൽ നിന്നാണ് കടുത്ത വെല്ലുവിളി.

5.അമിത് ഫംഗൽ (ബോക്സിംഗ്)

52 കി.ഗ്രാം ഫ്ളൈ വെയ്റ്റ് കാറ്റഗറിയിലാണ് അമിത് മത്സരിക്കുന്നത്. ഈയിനത്തിൽ നിലവിലെ ചാമ്പ്യൻ ഷാക്കോബിഡിൻ സോയ്റോവാണ് പ്രധാന എതിരാളി. സ്വർണം നേടാനായില്ലെങ്കിലും ഒരു മെഡൽ അമിതിലൂടെ പ്രതീക്ഷിക്കാം,

6. മീരാഭായ് ചാനു (വെയ്റ്റ് ലിഫ്ടിംഗ്)

മുൻ ലോക ചാമ്പ്യനും ലോക നാലാം റാങ്കുകാരിയുമാണ് ചാനു.റാങ്കിംഗിൽ മുന്നിലുള്ള മൂന്നുപേരിൽ രണ്ടുപേരും ടോക്കിയോയിൽ മത്സരിക്കാൻ എത്തുന്നില്ല.ക്ളീൻ ആൻഡ് ജെർക്കിൽ നിലവിലെ റെക്കാഡ് ചാനുവിന്റെ പേരിലാണ്.

7.സൗരഭ് ചൗധരി (ഷൂട്ടിംഗ്)

ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനം. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിൽ എല്ലാത്തിലും ഏതെങ്കിലുമൊരു മെഡൽ ഈ 19കാരൻ കഴുത്തിലണിഞ്ഞിരുന്നു.ലോകകപ്പുകളിൽ താൻ കീഴ്പ്പെടുത്തിയ ജവാദ് ഫറോഗിയും രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ വെയ് പാംഗുമാണ് പ്രധാന എതിരാളികൾ.

8. ദീപിക കുമാരി (ആർച്ചറി)

കഴിഞ്ഞ ലോകകപ്പിലെ സ്വർണനേട്ടത്തിലൂടെ ദീപിക ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെ‌ടുത്താണ് ടോക്യോയിലെത്തിരിക്കുന്നത്. നിരവധി ഒളിമ്പിക്സുകളിലെ പരിചയസമ്പത്ത് ദീപികയ്ക്ക് തുണയാകും.

9.അതാനു ദാസ് (ആർച്ചറി)

ഈ ഒളിമ്പിക്സിലെ ഇന്ത്യൻ ദമ്പതികളാണ് അതാനു ദാസും ദീപികയും. ആർച്ചറി റിക്കർവ് മിക്സഡ് ഡബിൾസിലാണ് അതാനുവും ദീപികയും സഖ്യമായി മത്സരിക്കുന്നത്. ഈയിനത്തിൽ ഇക്കഴിഞ്ഞ ലോകകപ്പിൽ ഇവർ സ്വർണം നേടിയിരുന്നു.

10. മനു ഭാക്കർ (ഷൂട്ടിംഗ്)

മിക്സഡ് ഡബിൾസിൽ സൗരഭ് തിവാരിക്കൊപ്പം മത്സരിക്കുന്ന മനു ഭാക്കറിലാണ് ഷൂട്ടിംഗിലെ മറ്റൊരു മെഡൽ പ്രതീക്ഷ. ആറ് ലോകകപ്പുകളിൽ ഇവർ സഖ്യമായി മത്സരിച്ചു. റഷ്യൻ സഖ്യമാണ് പ്രധാന എതിരാളികൾ.

മലയാളിതാരം പി.ആർ.ശ്രീജേഷ് വല കാക്കുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീമിനും ഇക്കുറി മെഡൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. ലോക റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ ടീം.

28

മെഡലുകളാണ് ഇന്ത്യ ഇതുവരെ ഒളിമ്പിക്സുകളിൽ നിന്ന് നേടിയത്. 1900ത്തിൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇംഗ്ളീഷുകാരൻ നോർമൻ പ്രിച്ചാർഡ് ഇരട്ട വെള്ളിമെഡലുകൾ- 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും - നേടി.1928 മുതൽ മൂന്ന് ഒളിമ്പിക്സുകളിൽ തുടർച്ചയായി ഇന്ത്യൻ ഹോക്കി ടീം സ്വർണമെഡൽ നേടി. സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിന് പോയ ഹോക്കി ടീം 1948 ലണ്ടൻ ഒളിമ്പിക്സിലും 1952 ഹെൽസിങ്കി ഒളിമ്പിക്സിലും സ്വർണമണിഞ്ഞു.ഹെൽസിങ്കിയിൽ ഗുസ്തിയിൽ വെങ്കലം നേടിയ കെ.ഡി യാദവാണ് വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ.2008ൽ അഭിനവ് ബിന്ദ്ര വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി.

ഇന്ത്യ @ ഒളിമ്പിക്സ്

1900 പാരീസ്

നോർമൻ പ്രിച്ചാർഡ്

അത്‌ലറ്റിക്സ് - രണ്ട് വെള്ളി

1928 ആംസ്റ്റർഡാം

ഹോക്കി സ്വർണം

1932 ലോസാഞ്ചലസ്

ഹോക്കി സ്വർണം

1936 ബെർലിൻ

ഹോക്കി സ്വർണം

1948 ലണ്ടൻ

ഹോക്കി സ്വർണം

1952 ഹെൽസിങ്കി

ഹോക്കി സ്വർണം

1952 ഹെൽസിങ്കി

കെ.ഡി യാദവ്

ഗുസ്തി - വെങ്കലം

1956 മെൽബൺ

ഹോക്കി സ്വർണം

1960 റോം

ഹോക്കി വെള്ളി

1964 ടോക്കിയോ

ഹോക്കി സ്വർണം

1968 മെക്സിക്കോ

ഹോക്കി വെങ്കലം

1972 മ്യൂണിക്ക്

ഹോക്കി വെങ്കലം

1980 മോസ്കോ

ഹോക്കി സ്വർണം

1996 അറ്റലാന്റ

ലിയാൻഡർ പെയ്സ്

ടെന്നിസ് വെങ്കലം

2000 സിഡ്നി

കർണം മല്ലേശ്വരി

വെയ്റ്റ് ലിഫ്റ്റിംഗ് വെങ്കലം

2004 ഏതൻസ്

രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ഷൂട്ടിംഗ് വെള്ളി

2008 ബെയ്ജിംഗ്

അഭിനവ് ബിന്ദ്ര

ഷൂട്ടിംഗ് സ്വർണം

വിജേന്ദർ കുമാർ

ബോക്സിംഗ് വെങ്കലം

സുശീൽ കുമാർ

റെസ്‌ലിംഗ് വെങ്കലം

2012 ലണ്ടൻ

സുശീൽ കുമാർ

റെസ്‌ലിംഗ് വെള്ളി

വിജയകുമാർ

ഷൂട്ടിംഗ് വെള്ളി

സൈന നെഹ്‌വാൾ

ബാഡ്മിന്റൺ വെങ്കലം

ഗഗൻ നാരംഗ്

ഷൂട്ടിംഗ് വെങ്കലം

മേരികോം

ബോക്സിംഗ് വെങ്കലം

യോഗേശ്വർ ദത്ത്

റെസ്‌ലിംഗ് വെങ്കലം

2016 റിയോ

പി.വി സിന്ധു

ബാഡ്മിന്റൺ വെള്ളി

സാക്ഷി മാലിക്ക്

റെസ്‌ലിംഗ് വെങ്കലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.