SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.05 PM IST

സ്ത്രീസുരക്ഷയ്ക്കായി 'കനലിന് " ഇന്ന് തുടക്കം

vanitha

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച 'കനൽ' കർമ്മ പരിപാടിക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. കനൽ ലോഗോ പ്രകാശനം, 181 പോസ്റ്റർ പ്രകാശനം, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച കൈപുസ്തക പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഗാർഹികപീഡനം, സ്ത്രീധന പീഡനം തുടങ്ങിയവ നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കലാലയങ്ങൾ കേന്ദ്രീകരിച്ച് ജെൻഡർ അവബോധ പരിപാടികൾ സംഘടിപ്പിക്കുക എന്നീ നടപടികളാണ് ഈ കർമപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANITHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.