ബാലരാമപുരം: സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പയറ്റുവിള പ്രീയദർശിനി സ്മാരക കലാ സാംസ്കാരിക വേദി ആൻഡ് ലൈബ്രറിയിൽ സ്നേഹഗാഥ സ്ത്രീ സുരക്ഷ സദസ് സംഘടിപ്പിച്ചു. സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം തുളസീധരൻ ഉദ്ഘാടനം ചെയ്തു.
അസി.പ്രൊഫസർ ഡോ.ഉഷാ സതീഷ് ബോധവത്കരണ ക്ലാസ് നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി സതീഷ് പയറ്റുവിള,രഞ്ചു, പ്രസന്ന,സെൽവരാജ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |