SignIn
Kerala Kaumudi Online
Thursday, 25 April 2024 12.10 PM IST

ഭർത്താവിന്റെ നീലകച്ചവടം പൂട്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം, മനസിലുള്ളത് തുറന്ന് പറഞ്ഞ് ശിൽപ ഷെട്ടിയുടെ ആദ്യ പ്രതികരണം ഇൻസ്റ്റാഗ്രാമിൽ

silpa-shetty-

മുംബയ് : പെൺകുട്ടികൾക്ക് അഭിനയ മോഹം നൽകി നഗ്ന വീഡിയോ പകർത്തി ഓൺലൈനിലൂടെ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി മൗനം വെടിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരു പുസ്തകത്തിൽ നിന്നുള്ള പേജിന്റെ ചിത്രമാണ് അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ജെയിംസ് തർബറിന്റെ ഉദ്ധരണിയാണ് ഇതിലുള്ളത്.

കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്, നാം കോപത്തോടെ തിരിഞ്ഞുനോക്കരുത്, ഭയത്തോടെ മുന്നോട്ട് പോകരുത്, മറിച്ച് അവബോധത്തോടെയാണ്. ഞങ്ങൾക്ക് അനുഭവപ്പെട്ട നിരാശകൾ, മോശം ഭാഗ്യം ഞങ്ങൾ സഹിച്ചു............... ഞാൻ ജീവിച്ചിരിക്കുന്നതിൽ ഭാഗ്യവാനാണെന്ന് അറിഞ്ഞുകൊണ്ട് ഞാൻ ഒരു ദീർഘനിശ്വാസം എടുക്കുന്നു. മുൻകാല വെല്ലുവിളികളെ അതിജീവിക്കുകയും ഭാവിയിൽ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യും. ഇന്ന് എന്റെ ജീവിതം നയിക്കുന്നതിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കേണ്ട ആവശ്യമില്ല'

അതേസമയം ഭർത്താവ് അറസ്റ്റിലായതിന് പിന്നാലെ ഒറ്റപ്പെട്ട് കഴിയുകയാണ് ശിൽപ എന്നാണ് പുറത്ത് വരുന്ന വിവരം. സൂപ്പർ ഡാൻസർ എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ വിധികർത്താവായ അവർ പിന്നീട് ചിത്രീകരണത്തിന് എത്തിയിട്ടില്ല. ഈ മാസം ഇരുപതിനാണ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സിനിമകൾ നിർമ്മിച്ച് ആപ്പുകളിലൂടെ വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചു എന്നാണ് കേസ്. 2021 ഫെബ്രുവരി 4 നാണ് കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

നിന്ന് ജെയിംസ് തർബർ ഉദ്ധരിച്ച

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJ KUNDRA, SILPA SHETTY, SHILPA, INSTAGRAM, POLICE CASE, HOTSHOTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.