SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.41 AM IST

ഒളിമ്പിക്സ് സ്വർണം നേടിയാൽ ഇന്ത്യൻ താരങ്ങൾക്കു ലഭിക്കുന്നത് ആറ് കോടി രൂപ, അമേരിക്കൻ അത്‌ലറ്റുകൾക്ക് 28 ലക്ഷം രൂപ മാത്രം

gold

ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരങ്ങളെ കാത്തിരിക്കുന്നത് കോടികൾ. ഹരിയാന, ഛത്തീസ്‌ഗർ, ഉത്തർപ്രദേശ്, ഒഡീഷ, ചണ്ഡിഗർ എന്നീ സംസ്ഥാനങ്ങൾ അവരവരുടെ താരങ്ങൾ ഒളിമ്പിക്സ് സ്വർണം നേടിയാൽ ആറു കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന 75 ലക്ഷം രൂപക്ക് പുറമേയാണിത്. വെള്ളി നേടുന്നവർക്ക് സംസ്ഥാനങ്ങൾ നാലു കോടിയും വെങ്കലത്തിന് 2.5 കോടിയും സമ്മാനതുക പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി മെഡൽ ജേതാക്കൾക്ക് 50 ലക്ഷവും വെങ്കലജേതാക്കൾക്ക് 30 ലക്ഷം രൂപയും കേന്ദ്രസർക്കാർ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്ക, ജപ്പാൻ, കാനഡ, ജർമനി, ഓസ്ട്രേലിയ, റഷ്യ, ഇറ്റലി, ഫ്രാൻസ് മുതലായ ലോകരാഷ്ട്രങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനതുകയേക്കാളും വളരെ ഉയർന്നതാണ് ഇന്ത്യൻ താരങ്ങൾക്കു ലഭിക്കുന്ന സമ്മാനതുക.

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കുടുതൽ സമ്മാനതുക ലഭിക്കുക ഇന്തോനേഷ്യയിൽ നിന്നുള്ള താരങ്ങൾക്കാണ്. 7.46 ലക്ഷം അമേരിക്കൻ ഡോളറാണ് ഇന്തോനേഷ്യ സ്വർണമെഡൽ ജേതാക്കൾക്കു നൽകുക. ഇത് ഏകദേശം 5.5 കോടി രൂപ വരും.

അമേരിക്ക തങ്ങളുടെ സ്വർണമെഡൽ ജേതാക്കൾക്കു നൽകുന്നത് 37,500 ഡോള‌ർ (28 ലക്ഷം രൂപ) മാത്രമാണ്. ആതിഥേയ രാഷ്ട്രമായ ജപ്പാൻ 45,200 ഡോളറും (34 ലക്ഷം രൂപ) റഷ്യ 61000 ഡോളറും (45 ലക്ഷം രൂപ) ജർമനി 22000 ഡോളറുമാണ് (16 ലക്ഷം രൂപ) ആണ് സ്വർണമെഡൽ ജേതാക്കൾക്കു നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICS, TOKYO2020, GOLD, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.